
അബുദാബി : മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ (MBZ) വാണിജ്യ മേഖലകളിൽ 2026 മെയ് 6 മുതൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിൽ വരും.
സാധാരണ പാർക്കിംഗ് സ്ഥലങ്ങളിൽ മണിക്കൂറിന് രണ്ട് ദിർഹം ഫീസ് നിരക്കാണ് ഈടാക്കുന്നത്. DARB/TAMM അപ്ലിക്കേഷനുകൾ വഴിയോ ഫോണിൽ sMs സംവിധാനത്തിലൂടെ മവാഖിഫ് മെഷ്യനുകൾ വഴിയോ പണം അടക്കാം.
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ പാർക്കിംഗ് ഫീസ് അടക്കണം.
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യ പാർക്കിംഗ് ഉണ്ട്. റസിഡൻഷ്യൽ സോണു കളിൽ താമസക്കാർക്ക് പെർമിറ്റിന് അപേക്ഷിക്കാം.
അനിയന്ത്രിതമായ പാർക്കിംഗ് ഒഴിവാക്കി ഏവർക്കും സൗകര്യപ്രദമായി വാഹനം പാർക്ക് ചെയ്യാനും ഗതാ ഗത സുരക്ഷയും സുതാര്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ക്യു-മൊബിലിറ്റി ലക്‌ഷ്യം വെക്കുന്നത്.
- കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
- ദുബായില്‍ ‘പാർക്കിൻ’
- റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്
- e-സ്കൂട്ടറുകൾ : നിയമ ലംഘനങ്ങൾക്ക് ശിക്ഷ
- പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
- ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
- ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
- pma





























