
അബുദാബി : തിരക്കേറിയ ഇടങ്ങളിലെ റോഡ് ഷോൾഡറിൽ വാഹനം നിർത്തിയിടുന്നത് അപകടങ്ങൾ വരുത്തി വെക്കുന്നതിന്റെ മുന്നറിയിപ്പുമായി അബുദാബി പോലീസ്.
റോഡ് ഷോൾഡറുകളിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതും നിർത്തിയിടുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നു. നിയമ ലംഘനങ്ങൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് തകരാറിൽ ആയാൽ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇടണം.
അബുദാബി പോലീസ് തങ്ങളുടെ സാമൂഹിക മാധ്യമ ങ്ങളിലൂടെ വിവിധ ഭാഷകളിലാണ് ഈ മുന്നറിയിപ്പ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. നിയമ ലംഘകർക്ക് കനത്ത പിഴ ചുമത്തും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, അപകടം, ഗതാഗതം, നിയമം, പോലീസ്, പ്രവാസി





























