
ദുബായ് : പൊതു നിരത്തിൽ അപകടകരമായ വിധത്തിൽ ബൈക്കുകള്‍ ഓടിച്ചവരെ ദുബായ് പോലീസ് പിടികൂടി വാഹനങ്ങൾ കണ്ടു കെട്ടി.
ഒറ്റച്ചക്രത്തിൽ ബൈക്ക് ഓടിക്കുക, പൊതു നിരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തുക തുടങ്ങി റോഡ് സുരക്ഷയെ മറി കടക്കുന്ന കുറ്റ കൃത്യങ്ങൾ നടത്തിയ വീഡിയോ ദുബായ് പോലീസ് സോഷ്യൽ മീഡിയ യിലൂടെ പുറത്തു വിട്ടു.
നിയമ ലംഘകരെ പിടികൂടി ശിക്ഷകൾ നടപ്പിലാക്കി. ഇത്തരം നിയമ ലംഘനങ്ങൾ Police EYE എന്ന App വഴി റിപ്പോർട്ട് ചെയ്യാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, ഗതാഗതം, ദുബായ്, നിയമം, പോലീസ്





























