
അബുദാബി : രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ്സ് മുറികളിലെ നേരിട്ടുള്ള പഠനവും അതോടൊപ്പം സ്കൂൾ ബസ്സ് സർവ്വീസുകളും തിങ്കളാഴ്ച (ഏപ്രിൽ 20) മുതൽ പുനരാരംഭിക്കും എന്ന് യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം. സർക്കാർ-സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും ഈ തീരുമാനം ബാധകമാണ്.
ഏപ്രിൽ 20 മുതൽ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കുന്നു എന്നും സ്കൂൾ ബസ്സ് സർവ്വീസുകൾ താൽക്കാലികമായി നിർത്തി വെച്ചു എന്നുമുള്ള അറിയിപ്പ് വന്നിരുന്നു എങ്കിലും പുതിയ സുരക്ഷാ പരിശോധനകൾക്ക് ശേഷം ബസ്സ് സർവ്വീസ് പുനരാരംഭിക്കാൻ മന്ത്രാലയം തീരുമാനിക്കുക യായിരുന്നു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതിനോടൊപ്പം വിദ്യാഭ്യാസ പ്രക്രിയ തടസ്സം ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഗൾഫ് മേഖലയിലെ സംഘർഷം നില നിന്നിരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗം ആയിട്ടാണ് സ്കൂൾ ബസ്സ് ഗതാഗതം താൽക്കാലികമായി നിറുത്തി വെച്ചത്.
നിലവിലെ സാഹചര്യങ്ങൾ അധികൃതർ കൃത്യമായി നിരീക്ഷിച്ചു വരികയാണ് എന്നും ആവശ്യമായ മുൻ കരുതലുകൾ അധികൃതർ സ്വീകരിക്കും എന്നും മന്ത്രാലയം വ്യക്തമാക്കി. MOE -X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, alain, school, social-media, കുട്ടികള്‍, ഗതാഗതം, ദുബായ്, പ്രവാസി, വിദ്യാഭ്യാസം, ഷാര്‍ജ





























