
ദുബായ് : പൊതു ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാവുന്ന തരത്തിൽ അപകടകരമായ രീതി യിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് കർശ്ശന മുന്നറിയിപ്പുമായി ദുബായ് പോലീസ്.
ട്രാഫിക് നിയമങ്ങൾക്ക് വില കൽപ്പിക്കാതെ അമിത വേഗത്തിലും സിഗ്നലുകൾ പ്രദർശിപ്പിക്കാതെ ട്രാക്ക് മാറ്റിയും അഭ്യാസം കാണിക്കുന്ന ഡ്രൈവർമാർക്ക് എതിരെ വിട്ടു വീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കും.
പൊതു ജനങ്ങൾ ഈയിടെ പൊലീസിന് അയച്ചു കൊടുത്ത ഏതാനും വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കു വെച്ചു കൊണ്ടാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.
അപകടകരമായ ഡ്രൈവിംഗ് ജീവഹാനിക്കു വരെ കാരണം ആയേക്കാം. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പ്പെട്ടാൽ ദുബായ് പോലീസിൻറെ മൊബൈൽ അപ്ലിക്കേഷൻ Police EYE smart App വഴി റിപ്പോർട്ട് ചെയ്യാം എന്നും അധികൃതർ അറിയിച്ചു.
Image Credit : Dubai Police FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, ദുബായ്, നിയമം, പോലീസ്





























