
അബുദാബി : യു. എ. ഇ. യിലെ സ്‌കൂളുകൾ വീണ്ടും തുറന്നു അധ്യയനം ആരംഭിച്ചപ്പോൾ ഡ്രൈവർമാർക്ക് വീണ്ടും ഓർമ്മപ്പെടുത്തലുമായി പോലീസ്. സ്കൂൾ ബസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് സൈൻ ബോർഡുകൾ തുറന്നിരിക്കുമ്പോൾ ഇരു വശങ്ങളിലും കുറഞ്ഞത് അഞ്ചു മീറ്റർ ദൂരത്തിൽ മാത്രം മറ്റു വാഹനങ്ങൾ നിർത്തിയിടണം.
ഒരു കാരണവശാലും നിർത്തിയിട്ട സ്കൂൾ ബസ്സിനെ മറി കടക്കരുത്. വിദ്യാർത്ഥികൾ സുരക്ഷിതരായി റോഡ് മുറിച്ചു കടക്കുവാൻ എല്ലാ ഡ്രൈവർമാരും ഈ നിയമം കർശ്ശനമായി പാലിക്കണം. നിയമ ലംഘകർക്ക് 1000 ദിർഹം പിഴയും10 ട്രാഫിക് പോയിന്റുകളും ശിക്ഷ ചുമത്തും.
അബുദാബി പോലീസിന്റെ സാമൂഹിക മാധ്യമ പേജുകളിൽ പുതിയ വീഡിയോ പോസ്റ്റ് ചെയ്താണ് നിലവിലുള്ള നിയമത്തെ കുറിച്ച് ഒരിക്കൽ കൂടെ ഡ്രൈവർമാരെ ബോധവത്കരിച്ചിരിക്കുന്നത്.
ഓൺ ലൈൻ പഠന രീതികളിൽ നിന്നും മാറി 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ പൂർവ്വ സ്ഥിതി യിൽ പ്രവർത്തനം പുനരാരംഭിക്കുകയും സ്ഥിതി ഗതികൾ വിലയിരുത്തി സ്‌കൂൾ ബസ്സുകൾക്ക് അധികൃതർ അനുമതി നല്കുകയും ചെയ്തിട്ടുണ്ട്.
* Image Credit : Abu Dhabi Police-X
- സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ
- ‘സ്റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കാത്തവർക്ക് പിഴ
- സ്കൂള്‍ ബസ്സുകളില്‍ നിന്നും അകലം പാലിക്കുക
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, school, social-media, traffic-fine, warning, കുട്ടികള്‍, നിയമം, പ്രവാസി, വിദ്യാഭ്യാസം





























