
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു. അടുത്ത പ്രവർത്തന വർഷത്തെക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം, വിവിധ ഉപ സമിതി കളുടെ രൂപീകരണം എന്നിവയായിരുന്നു ടൗൺ ഹാൾ യോഗം എന്ന പ്രോഗ്രാമിലൂടെ ലക്‌ഷ്യം വെച്ചത്.
പ്രവാസി സമൂഹത്തിലെ സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളിൽ കൂടുതൽ സജീവമായി ഇടപെടുവാനും അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ ശാക്തീകരിക്കുവാനും ഉള്ള പദ്ധതികളാണ് വിവിധ വിഭാഗങ്ങൾ അവതരിപ്പിച്ചത്.
സെന്റർ പ്രസിഡണ്ട് റൗഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. യു. അബ്ദുല്ല ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം കാടാമ്പുഴ ഖിറാത് നടത്തി. വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള, അബ്ദുല്ല നദുവി എന്നിവർ ആശംസകൾ നേർന്നു.
വിവിധ ഉപ സമിതികളുടെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൈദർ ബിൻ മൊയ്ദു (മീഡിയ), അഹമ്മദ് കുട്ടി തൃത്താല (റിലീഫ്), ജൂബൈർ വെള്ളാടത്ത് (ലിറ്ററേച്ചർ), മുഹമ്മദ് കുഞ്ഞി കൊള വയൽ (മത കാര്യം), അഷ്‌റഫ് നജാത് (ഐ. ടി), ഹംസ നടുവിൽ (കായികം), ഷംസുദ്ദീൻ നരിക്കോടൻ (കൾച്ചറൽ), സലിം നാട്ടിക (പബ്ലിക് റിലേഷൻ), സാലിഹ് വാഫി (വിദ്യാഭ്യാസം) എന്നിവർ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.
ഇസ്‌ലാമിക് സെന്റർ വെബ് സൈറ്റ് ലോഞ്ച് റഊഫ് അഹ്സനിയും സെന്റർ ഔദ്യോഗിക വാട്സ്ആപ് ചാനൽ ലോഞ്ച് അഡ്വ. മുഹമ്മ്ദ് കുഞ്ഞിയും നിർവ്വഹിച്ചു. ചീഫ് പ്രോഗ്രാം കോഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി നന്ദി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, അബുദാബി, കായികം, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം





























