സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ

November 7th, 2025

isc-women-s-forum-einstein-world-record-breast-cancer-awarness-camp-ePathram

അബുദാബി : രണ്ടു തലമുറയിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകൾ പങ്കെടുക്കുന്ന ‘ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് ബ്രസ്റ്റ് ക്യാൻസർ എവേർനെസ്സ്’ എന്ന പ്രോഗ്രാം നവംബർ 9 ഞായറാഴ്ച 4 മണി മുതൽ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ. എസ്. സി.) മെയിൻ ഹാളിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഐ. എസ്. സി. യുടെ വനിതാ വിഭാഗമായ വിമൻസ് ഫോറമാണ് രണ്ട് തലമുറയിലെ 1500 ഓളം വനിതകൾ അണി നിരക്കുന്ന ബോധ വൽക്കരണ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.

സ്തനാർബുദ ബോധവൽക്കരണം പ്രമേയമാക്കുന്ന വനിതകളുടെ ഈ സംഗമം ലോക റെക്കോർഡുകളുടെ പട്ടിക യിൽ ഇടം പിടിക്കും. സ്തനാർബുദ ബോധ വൽക്കരണ പ്രചരണത്തിൽ ലോകത്തെ ഏറ്റവും വലിയ അമ്മ – മകൾ സംഗമം എന്ന വിഭാഗത്തിലാണ് ഐ. എസ്. സി. വനിതാ സംഗമം റിക്കാർഡ് നേട്ടം കൈവരിക്കുക എന്ന് വിമൻസ് ഫോറം കൺവീനറും ഐ. എസ്. സി. യുടെ ജനറൽ ഗവർണ്ണറുമായ ഡോ. ശ്രീദേവി ശിവാനന്ദം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അമ്മമാരും അവരുടെ പെൺമക്കളും അടക്കം 1500 ഓളം വനിതകൾ പിങ്ക് വസ്ത്രങ്ങളിൽ സംഗമത്തിൽ പങ്കെടുത്തു കൊണ്ട് സ്തനാർബുദ ബോധ വൽക്കരണ പ്രതിജ്ഞ എടുക്കും.

സോഷ്യൽ മീഡിയ യിലൂടെയുള്ള പ്രചരണത്തിന്റെ  ഭാഗമായി, പങ്കെടുക്കുന്ന വനിതകൾ സെൽഫികൾ പോസ്റ്റ് ചെയ്യുകയും പ്രചരണ പേജിനെ ടാഗ് ചെയ്യുകയും ചെയ്യും.

ഐ. എസ്. സി. പ്രസിഡണ്ട് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ടി. എൻ. കൃഷ്ണൻ, എന്റർടൈൻമെന്റ് സെക്രട്ടറി കെ. ടി. പി. രമേശ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ

August 9th, 2025

mega-health-awareness-camp-in-islamic-center-ePathram

അബുദാബി : പ്രവാസികളിൽ രോഗ-പ്രതിരോധ അവബോധത്തിനായി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ 2025 ആഗസ്റ്റ് 10 ഞായറാഴ്ച സെന്റർ അങ്കണത്തിൽ ഒരുക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ അലോപ്പതി, ആയുർവ്വേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ പരിശോധനകളും ചികിത്സയും ബോധവത്കരണ ക്ളാസുകളും നടക്കും.

കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, സർജറി, ഡെന്റൽ, ഇ. എൻ. ടി, ഒപ്താൽമോളജി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ഡയറ്ററ്റിക്സ് തുടങ്ങിയ 12 വിഭാഗങ്ങളിലെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് ആവശ്യമില്ല. തുടർ ചികിത്സ വേണ്ടി വരുന്നവർക്ക് അഹല്യ ഹോസ്പിറ്റലിന്റെ പ്രിവിലെജ് കാർഡ് ലഭിക്കും. വിസിറ്റ് വിസയിൽ ഉള്ളവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം.

ഇസ്ലാമിക്‌ സെന്റർ പബ്ലിക് റിലേഷൻ വിംഗ് അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ആഗസ്റ്റ് 10 രാവിലെ 7. 30 മുതൽ വൈകുന്നേരം 4 മണി വരെ ഒരുക്കുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് സൗകര്യം പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണം എന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : 02 642 44 22, 050 560 4133.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്

August 6th, 2025

electric-bikes-in-main-roads-police-warning-use-of-e-bikes-ePathram
അബുദാബി : തിരക്കേറിയ റോഡുകളിലെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം അപകടങ്ങൾ വിളിച്ചു വരുത്തും എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇതിനെതിരെ ബോധവൽക്കരണവുമായി അധികൃതർ രംഗത്തു വന്നു.

തിരക്കുള്ള റോഡുകളിലൂടെ അപകടകരമായ രീതി യിൽ ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ അബുദാബി പോലീസിന്റെ സോഷ്യൽ മീഡിയ  പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ സ്‌കൂട്ടറുകൾ പാഞ്ഞു പോകുന്നതും ഒരു വണ്ടിയിൽ ഇടിക്കുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷ പ്പെടുന്നതും വീഡിയോവിൽ കാണാം.

നിയമങ്ങൾ കർശ്ശനമായി പാലിക്കണം എന്നും ഇ-സ്കൂട്ടറുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകളിലൂടെ മാത്രം ഓടിക്കണം എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ലോഗോ പ്രകാശനം ചെയ്തു

April 3rd, 2025

logo-ghs-edappal-1998-morning-batch-class-mates-ePathram
ദുബായ് : എടപ്പാൾ ഗവൺമെൻ്റ് ഹൈസ്കൂൾ 1998 ബാച്ച് റീ-യൂണിയൻ ലോഗോ പ്രകാശനം യു. എ. ഇ. കോഡിനേറ്റർ ഫൈസൽ ആലിങ്ങൽ നിർവ്വഹിച്ചു. ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ കെ. ടി. ഷഫീക്, നിസാർ കോലൊളമ്പ്, ഫൈസൽ കാളച്ചാൽ, കൗലത് തുടങ്ങി നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

releasing-logo-ghs-edappal-1998-morning-batch-class-mates-ePathram
ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളുടേയും ക്ഷേമാന്വേഷണം, ലഹരി വിമുക്ത ക്യാമ്പയിൻ, ബോധവൽക്കരണ ക്ലാസ് തുടങ്ങി നിരവധി തുടർ പ്രവർത്തനങ്ങൾ കൂട്ടായ്മ ആസൂത്രണം ചെയ്തു.

2025 മെയ് 25 ന് എടപ്പാൾ GHS ൽ വെച്ച് നടക്കുന്ന റീ-യൂണിയൻ പ്രോഗ്രാമിൽ 1998 Morning Batch ലെ മുഴുവൻ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണം എന്ന് യു. എ. ഇ. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0566918002
(ഫൈസൽ ആലിങ്ങൽ)

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി

November 30th, 2024

sheikh-muhammed-bava-sulthwani-inaugurate-sulthania-peace-conference-ePathram
ഷാർജ : മാനവിക ഐക്യത്തിൻ്റെ മഹദ് സന്ദേശം വിളിച്ചോതി സുൽത്വാനിയ ഫൗണ്ടേഷൻ പീസ് കോൺഫറൻസ് സംഘടിപ്പിച്ചു. അൽ നഹ്ദ മിയാ മാളിൽ നടന്ന സംഗമത്തിൽ സുൽത്വാനിയ ഫൗണ്ടേഷൻ കാര്യദർശി ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് അനുഗ്രഹ ഭാഷണം നടത്തി. അൽ ഐനിലെ യു. എ. ഇ. യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം പ്രൊഫസർ ഡോ. മുഹമ്മദ് ഹാജ് യൂസുഫ് മുഖ്യ അതിഥി യായിരുന്നു.

സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദറൂസി കോൺഫറൻസ് ഉൽഘാടനം ചെയ്തു. മൈനോരിറ്റി എഡ്യുകേഷൻ കൗൺസിൽ അംഗവും വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ മെമ്പറും സുൽത്വാനിയ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുൽ നാസർ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി.

മതാർ അഹ്മദ് സഖർ അൽമെരി, വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രസിഡണ്ട് ഡയസ് ഇടിക്കുള, അൽ അമീർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ എസ്. എ. ജേക്കബ്, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ മലയാളം വിഭാഗം തലവൻ മുരളി, അനൂപ് കീച്ചേരി,ബഷീർ വടകര, യൂസുഫ് കാരക്കാട്, നസീർ മഹ്ബൂബി, മുഹമ്മദ് നബീൽ മഹ്ബൂബി, മുഹമ്മദ് സ്വാലിഹ് മഹ്ബൂബി, അലിഅസ്ഗർ മഹ്ബൂബി, ജഅ്ഫർ സാദിഖ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ റഷീദ് സുൽത്വാനി സ്വാഗതവും ആരിഫ് സുൽത്വാനി നന്ദിയും പറഞ്ഞു. Facebook

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം
Next Page » സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine