ഉമ്മുൽ ഖുവൈൻ : ‘പ്രവാചകൻ നിങ്ങളുടെ ഉള്ളിലുണ്ട്’ എന്ന പ്രമേയത്തിൽ സുൽത്താനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദ്രൂസി യുടെ നേതൃത്വത്തിൽ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന ഈദ് മീലാദ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. സുൽത്താനിയ ഫൗണ്ടേഷൻ കാര്യദർശി ആരിഫ് സുൽത്താനി സ്വാഗതം പറഞ്ഞു.
ഈ ഫെസ്റ്റ് വെറുമൊരു ആഘോഷം മാത്രമല്ല, പ്രവാചകൻ (സ) നമുക്ക് പകർന്നു നൽകിയ മൂല്യ ങ്ങളുടെയും പാഠങ്ങളുടെയും ഓർമ്മപ്പെടുത്തലും കൂടിയാണ്.
ആ അധ്യാപനങ്ങൾ ആന്തരികമാക്കുകയും അവ അനുസരിച്ച് ജീവിക്കാൻ നാം ശ്രമിക്കുകയും ചെയ്യുക എന്നതാണ് നമ്മളുടെ ലക്ഷ്യം എന്ന് ചടങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സയ്യിദ് മുസ്തഫ അൽ ഐദ്രൂസി സൂചിപ്പിച്ചു.
ആധുനിക ലോകത്ത് മുഹമ്മദ് നബിയുടെ (സ) അധ്യാപനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള മത പരമായ ചർച്ചകൾ, സാംസ്കാരിക പ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങളിൽ ഉൾപ്പെടുത്തി. പണ്ഡിതനും എഴുത്തുകാരനുമായ ഉസ്മാൻ മഹ്ബൂബി, ആരിഫ് സുൽത്താനി എന്നിവർ അടങ്ങിയ സമിതിയാണ് വിവിധ പരിപാടികളെ വിലയിരുത്തിയത്.
ഐക്യം, അനുകമ്പ, വിശ്വാസത്തോടുള്ള സമർപ്പണം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന നിരവധി പരിപാടികളോടെ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. നബീൽ മഹ്ബൂബി, സ്വാദിഖ് സുൽത്വാനി എന്നവർ നേതൃത്വം നൽകി.
- pma