അബുദാബി : ഓണം എന്നാൽ മലയാളിക്ക് പൂക്കള ങ്ങളുടെ മേളം കൂടിയാണ്. ഓണക്കളികളോടും സദ്യയോടും ഒപ്പം തന്നെ വൈവിധ്യവും ആകർഷക ങ്ങളുമായ പൂക്കളങ്ങൾ അണി നിരക്കുന്ന കാലം കൂടിയാണ് ഓണക്കാലം.
യു. എ. ഇ. യുടെയും ഓണത്തിൻ്റെയും ആദർശങ്ങളും വയനാട് ദുരന്തത്തിൽ പ്രകടമായ സമൂഹത്തിൻ്റെ ഒത്തൊരുമയും പ്രമേയമാക്കിയാണ് ഇത്തവണ യു. എ. ഇ. ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ കൂറ്റൻ പൂക്കളം ഒരുക്കിയത്.
ഇന്ത്യയിൽ നിന്നും എത്തിച്ച 600 കിലോഗ്രാം പൂക്കൾ ഉപയോഗിച്ചാണ് ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ആരോഗ്യ പ്രവർത്തകർ വ്യത്യസ്തമായ ഈ പൂക്കളം തീർത്തത്.
സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യു. എ. ഇ. മുന്നോട്ടു വെക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നില നിന്നിരുന്ന കാലത്തിൻ്റെ ഓർമ്മയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ചിട്ടിരിക്കുകയാണ് ഈ പൂക്കളം.
എല്ലാ രാജ്യക്കാരെയും ചേർത്തു നിർത്തുന്ന യു. എ. ഇ. യുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപന ത്തെയും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അതി ജീവിച്ച സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ച് കയറ്റാൻ ആഗോള-പ്രാദേശിക സമൂഹ ങ്ങൾ ഒത്തു ചേർന്നതിനെയും ഓർമ്മ പ്പെടുത്തുന്നുണ്ട് ഈ പൂക്കളം.
ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ഒഴിവാക്കി യിരിക്കുകയാണ് ബുർജീൽ.
ഉത്സവമെന്നതിനുപരി, കൂട്ടായ്മയെയും സാഹോദര്യ ത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഞങ്ങൾക്ക് ഓണം. കേരളത്തിലെയും യു. എ. ഇ. യിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തി പ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നത് എന്നും ബുർജീൽ ഹോൾഡിംഗ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു.
വ്യത്യസ്തമായ ഈ ഓണാഘോഷം പ്രത്യാശയുടെയും ഒരുമയുടെയും സുസ്ഥിരതയുടെയും ശക്തമായ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: onam, vps-burjeel, ആഘോഷം, പ്രവാസി, വ്യവസായം