മസ്‌കറ്റ് : മാനവികതയും ധാർമ്മിക മൂല്യവും വെറും നാമ മാത്രമായി അവശേഷിക്കുന്ന ഒരു കാല ഘട്ട ത്തിൽ ആത്മ സംസ്കരണത്തിലൂടെയും ഹൃദയ ശുദ്ധീകരണ ത്തിലൂടെയും ദൈവീക സ്മരണ യിലേക്കും തൗഹീദിൻ്റെ ആത്യന്തിക വിജയ ത്തിലേക്കും നയിച്ച അതുല്യമായ വിപ്ലവമാണ് ഖുതുബു സ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി ചിശ്തി (ഖ.സി) നടത്തിയത് എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് സുൽത്വാനി.
സുൽത്വാനിയ ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ആഗോള വ്യാപകമായി നടത്തി ക്കൊണ്ടിരിക്കുന്ന ഉർസെ സുൽത്വാൻ സംഗമ ങ്ങളുടെ ഭാഗമായി ഒമാനിലെ അൽ ഹൈൽ വെച്ച് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർത്തമാന മനുഷ്യർ നേരിടുന്ന സകലമാന സമസ്യ കൾക്കുള്ള പരിഹാരവും പൂരണവും തൻ്റെ സ്രഷ്ടാവായ അല്ലാഹുമായി ചെയ്ത ആദിമ കരാർ പുതുക്കി, ആ നാഥനിലേക്കുള്ള സമ്പൂർണ്ണ മടക്കമാണ് എന്നും തൻ്റെ ഗുരുവിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണത്തിൽ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒമാൻ സുൽത്താനിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗമത്തില്‍ അസീം മന്നാനി അദ്ധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദു നാസർ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി. നബീൽ മഹ്ബൂബി, സ്വാലിഹ് മഹ്ബൂബി, അബ്ദു റഷീദ് സുൽത്വാനി തുടങ്ങിയവർ ആശംസ പ്രഭാഷണങ്ങൾ നടത്തി.
ഒമാൻ സുൽത്വാനിയ ഫൗണ്ടേഷൻ പ്രസിഡണ്ട് ജാസിം മഹ്ബൂബി സ്വാഗതവും ആരിഫ് സുൽത്വാനി നന്ദിയും പറഞ്ഞു. സംഗമത്തിൻ്റെ ഭാഗമായി മൗലിദ് മജ്ലിസും അന്നദാനവും നടത്തി.
- pma