ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു

September 28th, 2026

national-ayurveda-day-2026-celebrate-in-abudhabi-indian-embassy-ePathram
അബുദാബി : ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ ‘ആയുർവ്വേദ ദിനം 2026’ എന്ന പേരിൽ എമിറേറ്റ്സ് ആയുർവ്വേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (EAGA) ബോധ വൽക്കരണ പരി പാടികൾ സംഘടിപ്പിച്ചു.

‘മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾക്കായി സംയോജിത ആരോഗ്യ പരിപാലന മാതൃക’ (Integrative Healthcare Model) എന്ന വിഷയത്തിൽ ചർച്ച നടത്തി. യു.എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, പത്നി ഡോ. അൽപന മിത്തൽ, യു.എ.ഇ. ഇന്റഗ്രേറ്റീവ് മെഡിസിൻ കൗൺസിൽ അംഗം ഡോ. മറിയം അൽ അലി തുടങ്ങിയവർ സംബന്ധിച്ചു.

ഇന്ത്യയിലെ ആയുഷ് (AYUSH) മേഖലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും സംയോജിത ആരോഗ്യ പരിപാലന രീതിയുടെ ആവശ്യകതയെ ക്കുറിച്ചും ഇന്ത്യൻ അംബാസഡർ വിശദീകരിച്ചു.

‘ആരോഗ്യകരമായ നാളേയ്ക്കായി ആയുർവ്വേദ’ എന്ന വിഷയത്തിലുള്ള ബോധ വൽക്കരണ വീഡിയോയും പ്രമുഖ വ്യക്തികളുടെ അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തി ക്കൊണ്ടാണ് പരിപാടി അരങ്ങേറിയത്. ഡോ. ഐശ്വര്യ ഗോപാലകൃഷ്ണൻ ചർച്ചക്ക് നേതൃത്വം നൽകി. അബുദാബിയിലെ ആരോഗ്യ പ്രവർത്തകരും മേഖല യിലെ സംരംഭകരും ഉൾപ്പെടെ നൂറോളം ചർച്ചയിൽ പങ്കെടുത്തു.

ആയുഷ് മന്ത്രാലയ ത്തിന്റെ ആഹ്വാന പ്രകാരം 2016 മുതല്‍ ആയുർവ്വേദത്തിന്റെ പ്രചരണാര്‍ത്ഥം ദേശീയ ആയുർവ്വേദ ദിനം ആചരിച്ചു വരുന്നു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും

September 22nd, 2026

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിലെ പൊതു അവധി ദിവസമായ ഞായറാഴ്ചയും ഇന്ത്യൻ പ്രവാസികൾക്ക് ഇനി മുതല്‍ പാസ്സ് പോർട്ട് കൈപ്പറ്റാം. സേവന ദാതാക്കളായ അൽ-ഹിന്ദ് ഗ്ലോബലിന്റെ 16 സർവ്വീസ് കേന്ദ്രങ്ങളിലും എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് ഈ സേവനം ലഭ്യമാകുക.

അബുദാബി ഇന്ത്യന്‍ എംബസി, ദുബായ് ഇന്ത്യന്‍ കോണ്‍സുലെറ്റ് എന്നിവയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് അൽ-ഹിന്ദ് പുതിയ സേവനം ആരംഭിച്ചത്. പ്രവൃത്തി ദിവസങ്ങളിൽ പാസ്സ് പോർട്ട് വാങ്ങിക്കാൻ കഴിയാത്തവര്‍ക്ക് ഏറെ സൗകര്യ പ്രദമാണ് പുതിയ സേവനം.

പ്രവാസികളുടെ അടിയന്തര യാത്രകള്‍ മാത്രമല്ല വിസ, എമിറേറ്റ്‌സ് ഐ. ഡി. ഉള്‍പ്പെടെ ഔദ്യോഗിക രേഖ കളുടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുവാനും കൊറിയര്‍ വഴി പാസ്സ് പോർട്ട് എത്തിക്കുവാനോ നേരിട്ട് പോയി വാങ്ങുകയോ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന തരത്തിലുള്ള ജോലി ചെയ്യുന്ന സാധാരണ പ്രവാസി കൾക്കും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും.

പാസ്സ്‌ പോർട്ട് സേവനങ്ങൾക്കായി അൽ-ഹിന്ദിന്റെ വെബ് സൈറ്റിലൂടെ അപ്പോയിന്മെന്റ് ബുക്ക് ചെയ്യാം. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ദിവസേന രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാക്കും. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് അൽ-ഹിന്ദ് ഗ്ലോബലിന്റെ സർവ്വീസ് സെന്ററുകളുടെ പ്രവർത്തന സമയം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം

June 27th, 2026

indian-passport-cover-page-ePathram
അബുദാബി: യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കോൺസുലേറ്റ് നൽകിവരുന്ന പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ജൂൺ 26 മുതൽ 30 വരെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഔട്ട്‌സോഴ്‌സിങ് സേവനദാതാക്കളായ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ജൂലൈ 1 മുതൽ ചുമതലയേൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ക്രമീകരണം. എന്നാൽ ഈ ദിവസങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ കോൺസുലേറ്റിലും നേരിട്ട് ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്

April 28th, 2026

abudhabi-indian-embassy-logo-ePathram
അബുദാബി : എമിറേറ്റിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങള്‍, ക്ഷേമ പ്രശ്‌നങ്ങള്‍ കോണ്‍സുലാര്‍ വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളിൽ എംബസി ഉദ്യോഗസ്ഥരോട് ചർച്ച ചെയ്യാനും നിയമോപദേശം തേടാനും വേണ്ടി അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഏപ്രില്‍ 29 ബുധനാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും.

പാസ്സ് പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, ഏതെങ്കിലും രേഖകളുടെ വിതരണം തുടങ്ങിയ സേവന ങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ ലഭ്യമാകില്ല എന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. അബുദാബി എമിറേറ്റിലെ പ്രവാസികള്‍ക്ക് മാത്രമാണ് ഈ ഓപ്പൺ ഹൗസില്‍ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്

April 21st, 2026

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ പാസ്സ്‌ പോർട്ട് സേവനങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍, വിസ സേവനങ്ങൾ തുടങ്ങിയവ 2026 ജൂലായ് 1 മുതൽ ‘അല്‍ ഹിന്ദ്’ ഗ്രൂപ്പ് വഴി ആയിരിക്കും. യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലുമായി ഏറ്റവും പുതിയ സംവിധാന ങ്ങളോടെ 16 സേവന കേന്ദ്രങ്ങൾ അല്‍ ഹിന്ദ് തുറക്കും എന്നാണു റിപ്പോർട്ട്.

അബുദാബിയിൽ ഖാലിദിയ, മുസഫ്ഫ, അല്‍ റീം, അൽ-ഐൻ, ഗയാതി, മദിനത്തു സായിദ് എന്നിവിടങ്ങ ളിലും ദുബായിൽ (2) ബര്‍ ദുബായ്, ജബല്‍ അലി എന്നീ സ്ഥലങ്ങളിലും ഷാര്‍ജയില്‍ (2) അല്‍ മജാസ്, റോള യിലും അജ്മാനില്‍ അല്‍ ജര്‍ഫ്, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഖോര്‍ ഫുഖാൻ, കല്‍ബ, റാസ്‌ അൽ ഖൈമ എന്നീ സ്ഥലങ്ങളിലും ‘അല്‍ ഹിന്ദ്’ പുതിയ സർവ്വീസ് കേന്ദ്രങ്ങള്‍ ഒരുക്കും.

വർഷങ്ങളായി ഈ സേവനങ്ങൾ ചെയ്തു വരുന്ന ബി. എല്‍. എസ്. ഗ്രൂപ്പിനെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ബി. എല്‍. എസ്. നു പകരം അല്‍ ഹിന്ദ് ഗ്രൂപ്പ് സേവനങ്ങൾ ഏറ്റെടുക്കുന്നതോടെ പാസ്സ്‌ പോർട്ട് പുതുക്കൽ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, പുതിയ പാസ്സ്‌ പോർട്ടിനുള്ള അപേക്ഷകൾ, പോലീസ് സാക്ഷ്യ പത്രം (പി. സി. സി.), വിദേശ പൗരത്വം ഉള്ളവരുടെ ഒ. സി. ഐ. കാര്‍ഡുകള്‍, വിസാ സർവ്വീസ് അടക്കമുള്ള എല്ലാ സേവനങ്ങളും സുഗമവും വേഗതയിലും ആയിരിക്കും എന്ന് വിലയിരുത്തുന്നു.

 

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
Next Page » ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine