Monday, October 26th, 2020

വിസാ അപേക്ഷകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം

visa-process-gdrfa-says-your-address-your-responsibility-ePathram
ദുബായ് : വിസക്ക് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തവും കൃത്യവും ആയ വിവര ങ്ങള്‍ നൽകുവാൻ ശ്രദ്ധിക്കണം എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറി നേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ. ദുബായ്) മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു .

ഈ വിഷയത്തിൽ അപേക്ഷകർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരം ഒരു ഘട്ട ത്തിലാണ് ജി. ഡി. ആർ. എഫ്. എ. വീണ്ടും ഇക്കാര്യം ഓർമ്മപ്പെടു ത്തുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. വിസാ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവര ങ്ങൾ നൽകി യാൽ നടപടി കൾക്ക് സ്വാഭാവികമായും കാല താമസം വരും.

ശരിയായ മേൽ വിലാസവും ഫോണ്‍ നമ്പറും നല്‍കി യാല്‍ വിസാ നടപടി കൾ കൂടുതൽ വേഗ ത്തില്‍ ആക്കുവാന്‍ കഴിയും എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഏറ്റവും വേഗത്തിലാണ് ദുബായിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഉപയോക്താ ക്കൾക്ക് എല്ലായ്പ്പോഴും സന്തോഷകര മായ സേവന ങ്ങൾ നൽകാനാണ് വകുപ്പ് ശ്രദ്ധിക്കുന്നത്.

ചില സമയങ്ങളിൽ ഉപയോക്താക്കൾ നൽകിയ തെറ്റായ വിവര ങ്ങളുടെ അടിസ്ഥാനത്തിൽ ലഭി ക്കുന്ന അപേക്ഷ കൾക്ക് മേൽ നടപടി കൾക്ക് കാല താമസം വരുന്നുണ്ട്. അത് കൊണ്ട് അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും, അപേക്ഷിച്ചത് ശരിയായിട്ടാണ് എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

നിങ്ങളുടെ അപേക്ഷയിലെ വിവര ങ്ങൾ ശരി എന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തര വാദിത്വം തന്നെയാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.

അപേക്ഷകൾ ടൈപ്പ് ചെയ്താൽ അവസാനം എമിഗ്രേഷ നിലേക്ക് സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ശ്രദ്ധിക്കുന്നത് ഏറ്റവും വേഗത്തിൽ സന്തോഷകരമായുള്ള സേവനങ്ങൾ ഉറപ്പു വരുത്തും.

അമർ സെന്ററുകൾ വഴിയും സ്മാർട്ട് ചാനലുകൾ വഴിയും എമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റി ലേക്ക് സമർപ്പിക്കുന്ന രേഖ കളിൽ ശരിയായ മേൽവിലാസ ങ്ങൾ, ഇ – മെയിൽ ഐ. ഡി., മൊബൈൽ ഫോണ്‍ നമ്പർ എല്ലാം കൃത്യമാണ് എന്ന് വീണ്ടും പരിശോധിച്ചു ഉറപ്പു വരുത്തണം.

ഇതിന്റെ അടിസ്ഥാന ത്തിലാണ് നടപടി യുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കു ന്നത്. അപേക്ഷിച്ച വിവരങ്ങൾ ശരി യാണ് എന്നും സേവനം തേടുന്നവർ ശ്രദ്ധിക്കണം.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine