അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.
അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.
മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.
അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ് എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, യു.എ.ഇ.