അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മില്‍ നില നില്‍ക്കുന്ന ശക്ത മായ ബന്ധം ചരിത്ര ത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയി ലാണ് എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം.
വിവിധ മേഖല കളില്‍ പ്രത്യേകിച്ച് നിക്ഷേപം, വാണിജ്യം, സാമ്പ ത്തിക രംഗ ങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരു രാഷ്ട്ര ങ്ങളും എടുത്തു പറയത്തക്ക വിധം സഹകരണം വിപുല പ്പെടുത്തി യിട്ടുണ്ട് എന്നും അദ്ദേഹം ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാമി’ന് നല്‍കിയ അഭിമുഖ ത്തില്‍ വ്യക്തമാക്കി.
കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിന്‍െറ വാര്‍ഷിക സമ്മേളന ത്തിന്‍െറ ഭാഗ മായി ‘സമാധാന ത്തിലൂടെ ലോക ത്തിന്‍െറ നവോത്ഥാനം’ എന്ന തലക്കെട്ടില്‍ ഈ മാസം 21ന് നടക്കുന്ന ശൈഖ് സായിദ് അന്താ രാഷ്ട്ര സമാധാന സമ്മേളന ത്തെ കുറിച്ച ചോദ്യത്തിന്, ജന ങ്ങള്‍ക്കിടയില്‍ സമാധാനവും സഹകരണവും സ്നേഹവും ഊട്ടി ഉറപ്പി ക്കേണ്ട തിന്‍െറ പ്രാധാന്യം ലോക ജനതക്ക് കൈമാറുക യാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ യുടെ സാംസ്‌കാരിക മണ്ഡല ത്തില്‍ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകത്ത് സ്‌നേഹവും സമാധാനവും സഹ കരണവും വര്‍ധിപ്പിക്കാന്‍ ശൈഖ് സായിദ് നടത്തിയ ശ്രമങ്ങള്‍ സ്മരിക്ക പ്പെടുകയാണ് എന്നും ടി. പി. സീതാറാം ചൂണ്ടിക്കാട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, യു.എ.ഇ.