ന്യൂഡല്‍ഹി : പതിനെട്ടു വിദേശ രാജ്യ ങ്ങളിൽ തൊഴില്‍ തേടി പോകുന്ന ഇന്ത്യ ക്കാർക്ക് ഓൺ ലൈൻ രജി സ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കി യ തായി വിദേശ കാര്യ വകുപ്പ്.
എമ്മിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്ത ഇ. സി. എൻ. ആർ. പാസ്സ് പോർട്ടു കൾ ഉള്ള ഇന്ത്യന്‍ പൗര ന്മാര്‍ ക്കാണ് ഈ നിയമം ബാധകം എന്നും 2019 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യ ത്തിൽ വരും എന്നും വിദേശ കാര്യ വകുപ്പ് പുറ ത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ വ്യക്ത മാക്കി.
അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈൻ, ഇന്തോനേഷ്യ,ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാന്‍, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലൻഡ്, യു. എ. ഇ., യെമെൻ എന്നീ രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകു മ്പോ ഴാണ് രജി സ്‌ട്രേഷൻ നിര്‍ബ്ബന്ധം ആക്കി യിരി ക്കുന്നത്.
തൊഴില്‍ തേടി പോകുന്നവര്‍ ഇന്ത്യ യിൽ നിന്നും പുറ പ്പെടു ന്നതിന് 24 മണി ക്കൂർ മുമ്പ് റിക്രൂട്ട് മെന്റ് പോർട്ട ലിൽ രജി സ്‌ട്രേഷൻ നടപടി കൾ പൂർത്തി യാ ക്കിയി രിക്കണം. .
രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ അപേക്ഷകന് എസ്. എം. എസ്, ഇ -മെയിൽ സന്ദേശ ങ്ങൾ ലഭി ക്കും. ഇത് വിമാന ത്താവള ത്തിൽ കാണി ച്ചാൽ മാത്രമേ വിമാന ത്തിൽ കയറാൻ സാധി ക്കുക യുള്ളൂ. രജിസ്‌ട്രേഷൻ ചെയ്യാ ത്ത വരെ വിമാന ത്താവള ത്തിൽ നിന്നും തിരിച്ച് അയ ക്കും എന്നും സർക്കുലര്‍ വ്യക്തമാക്കുന്നു.
രജിസ്‌ട്രേഷനെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ത്തിന്റെ (പി. ബി. എസ്. കെ.) 1800 11 3090 എന്ന ടോൾ ഫ്രീ നമ്പറിലോ helpline @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തി ലോ ബന്ധ പ്പെടാ വുന്ന താണ്.
എമ്മിഗ്രേഷൻ ക്ലിയ റൻസ് ആവശ്യം ഉള്ള വരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുവാ നായി 2015 മുത ലാണ് ഭാരത സര്‍ക്കാര്‍ ഇ – മൈഗ്രേറ്റ് പോർട്ടൽ തുടങ്ങി യത്. തൊഴിൽ സുരക്ഷ എല്ലാ വിഭാഗ ങ്ങളി ലേക്കും വ്യാപി പ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ഇ. സി. എൻ. ആർ. പാസ്സ് പോര്‍ട്ടു കാര്‍ ക്കും ഓണ്‍ ലൈന്‍ രജിസ്‌ട്രേ ഷൻ നിർബ്ബന്ധം ആക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്റര്‍നെറ്റ്, കേരളം, തൊഴിലാളി, നിയമം, പ്രവാസി, മനുഷ്യാവകാശം, രാജ്യരക്ഷ, ലോക മലയാളി, സാങ്കേതികം