ന്യൂഡല്‍ഹി : യൂട്യൂബിലും മറ്റു സാമൂഹിക മാധ്യമ ങ്ങളിലും വരുന്ന ‘അശ്ലീല ഉള്ളടക്കം’ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണം എന്ന നിർദ്ദേശവുമായി സുപ്രീം കോടതി.
ഇന്ത്യ ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂ ട്യൂബര്‍ രണ്‍വീര്‍ അല്ലാ ബാദിയ യുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്ന സമയത്താണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഈ നിർദ്ദേശം നൽകിയത്.
വിഷയത്തില്‍ അറ്റോര്‍ണി ജനറൽ, സോളിസിറ്റര്‍ ജനറൽ എന്നിവരുടെ സഹായം തേടണം എന്നും സുപ്രീം കോടതി ബഞ്ച് നിർദ്ദേശിച്ചു.
അശ്ലീല പരാമർശം നടത്തിയ കാരണം നിയമ നടപടി നേരിടുന്ന യൂ ട്യൂബർ രൺവീർ അല്ലാബാദി കോടതി യുടെ കടുത്ത വിമർശനം നേരിടേണ്ടി വന്നു.
വ്‌ളോഗർമാർക്കും യൂട്യൂബർമാർക്കും ജനപ്രീതി ഉണ്ട് എന്നത് കൊണ്ട് എന്തും പറയാം എന്ന് കരുതരുത്. സമൂഹത്തെ നിസ്സാരമായി കാണരുത്.
നിങ്ങൾ ഉപയോഗിച്ച വാക്കുകൾ പെൺമക്കളെയും മാതാപിതാ ക്കളെയും സഹോദരിമാരെയും സമൂഹ ത്തെയും പോലും ലജ്ജിപ്പിക്കും എന്നും കോടതി പറഞ്ഞു. കൊമേഡിയൻ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അല്ലാബാദിയ വിവാദ പരാമർശം നടത്തിയത്.