ന്യൂഡല്‍ഹി : രാജ്യത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണന്‍ സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്ര പതി ദ്രൗപദി മുര്‍മു സത്യ വാചകം ചൊല്ലിക്കൊടുത്തു.
മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യ കാരണ ങ്ങള്‍ ചൂണ്ടിക്കാട്ടി രാജി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ 152 വോട്ടുകള്‍ക്കാണ് സി. പി. രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.
തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ സി. പി. രാധാകൃഷ്ണന്‍ ആര്‍. എസ്. എസ്. പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. മഹാരാഷ്ട്ര ഗവർണ്ണർ ആയിരിക്കെയാണ് അദ്ദേഹത്തെ ഉപ രാഷ്ട്ര പതിയായി തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ. പി. നഡ്ഡ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ്, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപ രാഷ്ട്ര പതിമാർ ആയിരുന്ന ജഗ്ദീപ് ധന്‍കര്‍, ഹമീദ് അന്‍സാരി, എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- റോ യെ തകർക്കാൻ ശ്രമിച്ചു
- വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം
- മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം
- പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം
- മോഡി ഭരണം : ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: president-of-india, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, നിയമം, സാങ്കേതികം