കോയമ്പത്തൂര്‍ : കൊടൈക്കനാലിലേക്കും ഊട്ടി യിലേക്കും യാത്ര പോകുന്ന സഞ്ചാരികള്‍ക്ക് അധികൃതര്‍ ഇ- പാസ് നിര്‍ബ്ബന്ധമാക്കി. വേനൽ അവധി ക്കാലത്ത് ഊട്ടി കൊടൈക്കനാൽ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഹില്‍ സ്റ്റേഷനു കളിലെ വാഹന ബാഹുല്യം നിയന്ത്രിക്കുവാൻ കൂടിയാണ് ഈ നടപടി.
ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയാണ് നിയമം കർശ്ശനമാക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ മുന്‍ കൂട്ടി അപേക്ഷ നല്‍കി ഇ- പാസ് കരസ്ഥമാക്കണം. നിലവിൽ പ്രവൃത്തി ദിനങ്ങളില്‍ പ്രതി ദിനം 6000 വാഹനങ്ങള്‍ക്ക് മാത്രമാണ് ഊട്ടിയിലേക്ക് പ്രവേശനം. വാരാന്ത്യത്തില്‍ 8000 വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാം.
വേനല്‍ക്കാലത്ത് മലയോര വിനോദ സഞ്ചാര കേന്ദ്ര ങ്ങളിലേക്ക് വര്‍ദ്ധിച്ചു വരുന്ന വാഹന തിരക്ക് പരിശോധിക്കാന്‍ തമിഴ് നാട്ടിലെ ഊട്ടി, കൊടൈ ക്കനാലില്‍ (ദിണ്ടിഗല്‍ ജില്ല) ഇ-പാസ് സംവിധാനം നടപ്പിലാക്കണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് നടപടി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.