രാജ്യത്ത് വേനല്‍ കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം

April 8th, 2023

drought-epathram
ന്യൂഡല്‍ഹി : രാജ്യത്ത് വേനല്‍ ശക്തമാവുന്നു. അടുത്ത അഞ്ച് ദിവസങ്ങളില്‍ ചൂട് വര്‍ദ്ധിക്കും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം.

രാജ്യത്ത് താപ നില ക്രമാനുഗതമായി 2 ഡിഗ്രീ മുതല്‍ 4 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യതയുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത പാലിക്കണം എന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഒഡിഷ, ബംഗാള്‍, മഹാ രാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്ന താപ നില രേഖപ്പെടുത്തും.

മാത്രമല്ല, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ് ഗഢ് എന്നി വിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതി ശക്തമായ കാറ്റിനും ഇടി മിന്നലോട് കൂടിയ മഴക്കും സാദ്ധ്യതയുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഴ പെയ്യാന്‍ തവളകള്‍ക്ക് കല്ല്യാണം വീണ്ടും

July 21st, 2022

frogs-married-in-uttar-pradesh-to-appease-rain-god-ePathram
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ മഴ പെയ്യുവാനായി തവളയുടെ കല്ല്യാണം നടത്തി. ഗൊരഖ്പൂരിലെ കാളി ബാരി ക്ഷേത്രത്തില്‍ ഹിന്ദു മഹാ സംഘ് ഒരുക്കിയ ചടങ്ങിലാണ് രണ്ടു തവളകള്‍ വിവാഹിതരായത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതി പ്പെടുത്തിയാല്‍ മഴ ലഭിക്കും എന്നും വരള്‍ച്ച മാറും എന്നുമുള്ള വിശ്വാസമാണ് തവകളുടെ കല്ല്യാണം നടത്തുവാന്‍ അവരെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചു കൊണ്ടായിരുന്നു തവള ക്കല്ല്യാണം. തവളകളെ മല ചാര്‍ത്തിച്ച് പുഷ്പ വൃഷ്ടി നടത്തി.

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram

മധ്യപ്രദേശിലെ തവളക്കല്ല്യാണം (2018)

മുന്‍പ് മധ്യപ്രദേശില്‍ (2018 ജൂണില്‍) വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ലളിത യാദവിന്‍റെ നേതൃത്വ ത്തില്‍ തവളകളുടെ വിവാഹം നടത്തിയിരുന്നു. അത് ഏറെ വിവാദമാവുകയും ചെയ്തു. പിന്നീട് കേരളത്തില്‍ അതിശക്ത മഴ പെയ്തു പ്രളയമായി മാറുകയും ചെയ്തപ്പോള്‍ മധ്യപ്രദേശിലെ തവള ക്കല്ല്യാണം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ട്രോളുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാവന്‍ മാസം തുടങ്ങിയിട്ട് അഞ്ച് ദിവസം ആയെങ്കിലും മഴയില്ല. എങ്ങും വരള്‍ച്ചയാണ്. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോള്‍ തവള കളുടെ വിവാഹം സംഘടിപ്പിച്ചു. ഇത് ആചാര ത്തിന്‍റെ ഭാഗമാണ് എന്ന് ഹിന്ദു മഹാ സംഘ് നേതാവ് രമാകാന്ത് വെര്‍മ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ – പ്രാദേശിക മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമ ങ്ങളും തവളക്കല്ല്യാണം പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സിക്കിം ഭൂചലനം: മരണം 74 ആയി

September 20th, 2011

sikkim-earthquake-2011-epathram

ഗാങ്‌ടോക്: ഉത്തരേന്ത്യയെയും വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശംവിതച്ച വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. 20 വര്‍ഷത്തിനിടെ ഇവിടെയനുഭവപ്പെടുന്ന ഏറ്റവുംവലിയ ഭൂകമ്പമാണിത്. കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വ്യാപകമായ നാശം സംഭവിച്ച ഇവിടെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും (എന്‍.ഡി.ആര്‍.എഫ്.), ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പോലീസും (ഐ.ടി.ബി.പി.) രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കരസേനയുടെ അയ്യായിരത്തോളം സൈനികരും ഒമ്പത് ഹെലികോപ്റ്ററുകളുമാണ് ‘ഓപ്പറേഷന്‍ മദാദ്’ എന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.

ഞായറാഴ്ച വൈകിട്ട് 6.15-ഓടെയാണ് റിക്ടര്‍ സെ്കയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിക്കിമിലും ഉത്തരേന്ത്യയിലും നാശംവിതച്ചത്. ബംഗാളില്‍ ആറും ബിഹാര്‍, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളില്‍ ഏഴുംവീതം പേരുമാണ് മരിച്ചത്. സിക്കിമിന്റെ വടക്കന്‍ജില്ലയായ ഗാങ്‌ടോക്കിലും തീസ്റ്റ നദീതീരത്തെ റാങ്‌പോ, ദിക്ചു, സിങ്തം, ചുങ്താങ് ഗ്രാമങ്ങളിലുമാണ് ഭൂകമ്പം കൂടുതല്‍ ദുരന്തം വിതച്ചത്. ഗാങ്‌ടോക്കില്‍ തീസ്റ്റ ഉജ്ര ലിമിറ്റഡിന്റെ ബസ് ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി അതിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംകൊടുക്കുന്ന കരസേനയുടെ തലവന്‍ മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍ പറഞ്ഞു. തിസ്ത വൈദ്യുതി പദ്ധതി പ്രദേശത്ത് നിന്ന് 10 ജീവനക്കാരുടെ മൃതദേഹം കണ്ടെടുത്തു. സിക്കിമില്‍ 20 തുടര്‍ചലനങ്ങളുണ്ടായി.

അസം, മേഘാലയ, ത്രിപുര, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലും അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മല്ലിക സാരാഭായ് ഗുജറാത്തില്‍ അറസ്റ്റില്‍
ചിദംബരത്തിനെതിരെ അന്വേഷണം : സുപ്രീം കോടതിയുടെ അധികാരം ചോദ്യം ചെയ്തു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine