ന്യൂഡല്‍ഹി : അണക്കെട്ടുകള്‍ തുറന്നു വിട്ടതു കൊണ്ടല്ല അപ്രതീക്ഷിതമായി പെയ്ത അതി ശക്ത മായ മഴ യാണ് കേരള ത്തിലെ പ്രളയ ദുരന്ത ത്തിനു കാരണം ആയത് എന്ന് കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടര്‍ ശരത് ചന്ദ്ര.
തുടര്‍ച്ച യായി ശക്ത മായ മഴ പെയ്തതു വെള്ള പ്പൊക്ക ത്തിന് കാരണ മായി. കേരള ത്തിന്റെ ഭൂ പ്രകൃതി യും നിര്‍ ണ്ണായക ഘടക മായി. വികല മായ വികസ പ്രവര്‍ ത്തന ങ്ങള്‍, കയ്യേറ്റ ങ്ങള്‍ എന്നിവ സ്ഥിതി കൂടുതല്‍ രൂക്ഷ മാക്കി. ജല നിരപ്പ് ഉയര്‍ന്നത് വളരെ വേഗ ത്തില്‍ ആയതി നാല്‍ ഡാമു കള്‍ നേരത്തെ തുറന്നു വിട്ടിരുന്നു വെങ്കിൽ പോലും കാര്യ മായ മാറ്റ ങ്ങള്‍ ഉണ്ടാകു മായി രുന്നില്ല.
പ്രളയ ത്തെ ക്കുറിച്ചുള്ള അന്തിമ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി വരിക യാണ് എന്നും ഇതിനായി സംസ്ഥാന ത്തോട് വിശദാംശ ങ്ങള്‍ തേടി യിട്ടുണ്ട് എന്നും ശരത് ചന്ദ്ര അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, കേരളം, ദുരന്തം, പരിസ്ഥിതി, വിവാദം, സാങ്കേതികം