ന്യൂഡല്‍ഹി : സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന വേളയില്‍ വന്‍ ജനപിന്തുണ ലഭിക്കുന്ന ഒരു നീക്കവുമായി മായാവതി രംഗത്തെത്തി. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള തീരുമാനം തന്റെ മന്ത്രിസഭാ അംഗീകരിച്ചു എന്നാണ് മായാവതി പ്രഖ്യാപിച്ചത്. സംസ്ഥാനം വിഭജിച്ചു നാല് ചെറു സംസ്ഥാനങ്ങളാക്കും. പശ്ചിം പ്രദേശ്, അവധ് പ്രദേശ്, പൂര്‍വാഞ്ചല്‍, ബുണ്ടേല്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പുതുതായി രൂപം കൊള്ളുക. ചെറിയ സംസ്ഥാനങ്ങള്‍ ആവുന്നതോടെ വികസന കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാനാവും എന്ന് മായാവതി പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന് രാഷ്ട്രീയം, ഇന്ത്യന് രാഷ്ട്രീയ നേതാക്കള്