പാട്ന : പ്രവചനാതീതമായ കാലു മാറ്റങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുപ്രസിദ്ധി നേടിയ ജെ. ഡി. യു. (ജനാതാ ദൾ യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. സഖ്യ കക്ഷിയായ ലാലു പ്രസാദ് യാദവിൻ്റെ ആർ. ജെ. ഡി. യെ (രാഷ്ട്രീയ ജനതാ ദൾ) ഒഴിവാക്കി പുതിയ മന്ത്രി സഭ രൂപീകരിക്കാനുള്ള രാഷ്ട്രീയ നാടകം, ഇന്ത്യൻ ജനാധിപത്യത്തിന് മറ്റൊരു കളങ്കം ആയി മാറി.
ആർ. ജെ. ഡി. അംഗങ്ങൾക്ക് പകരം ബി. ജെ. പി. അംഗങ്ങളെ ഉൾപ്പെടുത്തി ജെ. ഡി. യു- ബി. ജെ. പി. സഖ്യ സർക്കാർ രൂപീകരിച്ച് വീണ്ടും പുതിയ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുകയും ചെയ്തു. ഇതോടെ മുൻപ് നിതീഷ് കുമാർ തള്ളിപ്പറഞ്ഞ എൻ. ഡി. എ. യുടെ ഭാഗമായി വീണ്ടും.
പുതിയ മന്ത്രി സഭയിൽ രണ്ട് ഉപ മുഖ്യ മന്ത്രിമാരും സ്പീക്കര്‍ പദവിയും ബി. ജെ. പി. ക്ക് നല്‍കാന്‍ ധാരണയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മന്ത്രിസഭയില്‍ ബി. ജെ. പി. ക്ക് കൂടുതല്‍ മന്ത്രി പദവികളും നല്‍കും,
ഇതോടെ പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) മുന്നണിയുടെ നേതൃത്വത്തിൽ നിന്നും നിതീഷ് കുമാർ ഒഴിവായി. സഖ്യത്തിൻ്റെ നേതൃത്വം തട്ടിയെടുക്കുവാൻ കോണ്‍ഗ്രസ്സ് ശ്രമിക്കുകയും I-N-D-I-A മുന്നണിയുടെ ചെയർമാനായി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരികയും ചെയ്തതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞത് എന്നും ജെ. ഡി. യു. നേതാക്കൾ പറയുന്നു. PTI – Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, പ്രതിഷേധം, വിവാദം, സാമ്പത്തികം