ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു

October 21st, 2022

online-gambling-banned-in-tamil-nadu-by-law-ePathram
ചെന്നൈ : ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ് നാട്ടില്‍ നിരോധിച്ചു. ഓണ്‍ ലൈന്‍ റമ്മി അടക്കം ചൂതാട്ടങ്ങളുടെ പരസ്യവും പ്രചാരണവും നിയമ വിരുദ്ധം ആക്കി ക്കൊണ്ടാണ് ഓണ്‍ ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമ സഭ പസ്സാക്കിയത്.

ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ബാങ്കുകളും ധന കാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റു കളിലേക്കും ആപ്പുകളിലേക്കും പണം കൈ മാറരുത് എന്നും നിയമം വ്യക്തമാക്കുന്നു.

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

September 8th, 2022

medical-student-stethescope-ePathram

ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് യു. ജി. 2022 (National Eligibility cum Entrance Test -NEET- UG-2022) പരീക്ഷാ ഫലം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍. ടി. എ.) പ്രസിദ്ധീകരിച്ചു. ഹരിയാനയില്‍ നിന്നുള്ള തനിഷ്‌ക ഒന്നാം റാങ്ക് നേടി. വത്സ ആഷിഷ് ബത്ര, ഹൃഷികേശ് നാഗ് ഭൂഷണ്‍ ഗാംഗുലേ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 18,72,343 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

വിദ്യാര്‍ത്ഥിയുടെ അപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും ഉപയോഗിച്ച് ഫലം അറിയുവാന്‍ എന്‍. ടി. എ. വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

May 30th, 2022

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ മക്കള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാസം നാലായിരം രൂപ നല്‍കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.

ചികില്‍സ ആവശ്യമുള്ള കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ്, പി. എം. കെയേഴ്സിന്‍റെ പാസ്സ്ബുക്ക് എന്നിവ നല്‍കും.

കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ 18 വയസ്സു മുതല്‍ 23 വയസ്സു വരെയുള്ള മക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

May 9th, 2022

chicken-shawarma-ePathram
സേലം : തമിഴ് നാട്ടില്‍ ഷവർമ നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയില്‍ എന്ന് ആരോഗ്യ വകുപ്പു മന്ത്രി എം. സുബ്രമണ്യം. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പുകളുടെ ഔദ്യോഗിക തല ഉദ്ഘാടനം നിർവ്വഹിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരു മായി സംവദിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

പാശ്ചാത്യ ഭക്ഷണമാണ് ഷവര്‍മ. ആ രാജ്യങ്ങളിലെ കാലാവസ്ഥയില്‍ ഇതു കേടു കൂടാതെ ഇരിക്കും. ഷവര്‍മ ഇന്ത്യന്‍ ഭക്ഷണ രീതി യുടെ ഭാഗമല്ല. അത് കഴിക്കുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ശരിയായി ശീതീകരിച്ച് സൂക്ഷിച്ചില്ല എങ്കില്‍ മാംസം കേടു വരും.

അത്തരം മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണം ആയിതീരും. ഇത്തരം ഭക്ഷണം നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ല.

കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. കേരളത്തിലും തമിഴ്‌ നാട്ടിലും ഏതാനും പേര്‍ക്ക് ഭക്ഷ്യ വിഷ ബാധ ഏല്‍ക്കുകയും ചെയ്ത സാഹചര്യ ത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഇത്തരം ഭക്ഷണങ്ങള്‍ അധികവും യുവ ജനങ്ങളാണ് കഴിക്കുന്നത്. കുറഞ്ഞ കാലത്തിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങള്‍ തുറന്നു. തമിഴ് നാട്ടിൽ രണ്ടു ദിവസത്തിനിടെ ആയിരത്തില്‍ അധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും ഭക്ഷ്യയോഗ്യം അല്ലാത്തവ കണ്ടെത്തിയതിനാല്‍ കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു. കേടു വന്ന കോഴിയിറച്ചി മിക്ക കടകളിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഷവർമക്ക് നിരോധനം ഏർപ്പെടുത്തുവാന്‍ ആലോചിക്കുന്നത്.

തദ്ദേശീയമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കണം എന്നും അതു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

April 14th, 2022

ugc-student-higher-education-ePathram
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ എന്ന നിര്‍ദ്ദേശം. യു. ജി., പി. ജി. കോഴ്‌സുകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാവും.

ഒരേ സര്‍വ്വ കലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാ ശാലകളില്‍ നിന്നായോ ബിരുദ കോഴ്‌സു കള്‍ ഒരേ സമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേ സമയം പഠിക്കാം.

കോഴ്‌സുകള്‍ ഏത് രീതിയില്‍ വേണം എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്‌സും കോളേജു കളില്‍ എത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്‌സും ഓണ്‍ ലൈന്‍ ആയും ചെയ്യാം. അതല്ല എങ്കില്‍ ഒരു കോഴ്‌സ് ഓണ്‍ ലൈന്‍ ആയും ഒരു കോഴ്‌സ് നേരിട്ട് ക്ലാസ്സില്‍ എത്തി പഠിക്കാം.

നേരിട്ട് എത്തിയുള്ള പഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെയും ഉച്ചക്കു ശേഷവും ആയിട്ടാണ് ക്ലാസ്സ് നടത്തുക. യു. ജി. സി. യുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍ വരും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 1512310»|

« Previous « ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത
Next Page » ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍ »



  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു
  • വ്യാജ വെബ് സൈറ്റ് : ആരും വഞ്ചിക്കപ്പെടരുത് എന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
  • പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു
  • ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു
  • ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു
  • ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി
  • ഐതിഹാസിക ചിഹ്നമായ മഹാ രാജയെ ഒഴിവാക്കി എയര്‍ ഇന്ത്യ ; പുതിയ ലോഗോ ഡിസംബര്‍ മുതല്‍
  • ബി. ജെ. പി. യുടെ ദേശീയ സെക്രട്ടറി യായി അനിൽ ആന്‍റണിയെ തെരഞ്ഞെടുത്തു
  • മണിപ്പൂര്‍ ബലാത്സംഗ കേസ് സി. ബി. ഐ. ക്ക്
  • ഇന്ത്യ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്
  • പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം : കറുത്ത വസ്ത്രങ്ങളില്‍ പ്രതിപക്ഷ എം. പി. മാര്‍
  • മണിപ്പൂര്‍ : മോഡി സര്‍ക്കാറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
  • മണിപ്പൂരില്‍ ഇന്‍റര്‍ നെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine