ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു

December 16th, 2024

tabla-maestro-ustad-zakir-hussain-passes-away-ePathram
ന്യൂഡല്‍ഹി : തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അമേരിക്കയിൽ വെച്ചാണ് അന്ത്യം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐ. സി. യു. വില്‍ പ്രവേശിപ്പിച്ച ആദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.

പ്രശസ്ത തബല വാദകൻ ഉസ്താദ് അല്ലാഹ് രഖാ ഖാൻ്റെ മകനായി 1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈൻ ജനിച്ചത്. പിതാവ് തന്നെയായിരുന്നു. അദ്ദേഹത്തിൻറെ ഗുരു.

12-ാം വയസ്സു മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970 ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു.

പ്രമുഖരായ സംഗീതജ്ഞര്‍ക്കൊപ്പം തബല വായിച്ചു തുടങ്ങിയ സക്കീര്‍ ഹുസൈന്‍ താളവാദ്യ വിദഗ്ധന്‍, സംഗീത സംവിധായകന്‍ (മലയാളത്തിൽ വാന പ്രസ്ഥം), ചലച്ചിത്ര നടന്‍ (ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ സിനിമകൾ) തുടങ്ങിയ മേഖലകളിൽ തിളങ്ങി.

പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചു. തബല എന്ന വാദ്യോപകരണത്തെ ലോക പ്രശസ്തി യിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവും ഉയർന്ന ബഹുമതി യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌ മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് കരസ്ഥമാക്കി.

ലോകരാജ്യങ്ങളിലെ താളവാദ്യ വിദഗ്ധരെ ഒരുമിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ സംഗീതജ്ഞൻ മിക്കി ഹാര്‍ട്ട് തയ്യാറാക്കിയ സംഗീത ആല്‍ബത്തില്‍ ഇന്ത്യയില്‍ നിന്നും തബലയിൽ സക്കീര്‍ ഹുസ്സൈൻ, കൂടെ ഘടം വിദഗ്ധന്‍ വിക്കു വിനായക റാം എന്നിവരും ഭാഗമായി.

1991ലെ ലോകത്തിലെ മികച്ച സംഗീത ആല്‍ബ ത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആല്‍ബത്തിലൂടെ ആദ്യമായി സക്കീര്‍ ഹുസൈന്‍ കരസ്ഥമാക്കി. നാലു തവണ ഗ്രാമി അവാര്‍ഡ് നേടിയ പ്രതിഭ യായിരുന്നു ഉസ്താദ് സക്കീർ ഹുസ്സൈൻ. കഥക് നര്‍ത്തകിയും അദ്ധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. മക്കൾ : അനിസ ഖുറേഷി ഇസബെല്ല ഖുറേഷി എന്നിവർ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

October 28th, 2024

aadhaar-right-to-privacy-petitioner-justice-ks-puttaswamy-passes-away-ePathram
ബെംഗളുരു : കർണ്ണാടക ഹൈക്കോടതിയിലെ റിട്ടയേഡ് ജസ്റ്റിസ്. കെ. എസ്. പുട്ടസ്വാമി (98) അന്തരിച്ചു. സ്വകാര്യത മൗലികാവകാശം ആക്കുവാൻ നിയമ പോരാട്ടം നടത്തിയത് ഇദ്ദേഹമായിരുന്നു. ആധാറിൻ്റെ നിയമ സാധുത ചോദ്യം ചെയ്ത് പുട്ട സ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത പൗരൻ്റെ മൗലികാവകാശം ആണെന്നുള്ള സുപ്രീം കോടതി യുടെ സുപ്രധാന വിധി ഉണ്ടായത്.

അഭിഭാഷകനായി 1952 ല്‍ എൻറോൾ  ചെയ്ത കെ. എസ്. പുട്ട സ്വാമി 1977 ല്‍ കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1986 വരെ സേവ നം അനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ബംഗളൂരു ബെഞ്ചിൽ വൈസ് ചെയര്‍ പേഴ്‌സൺ ആയിരുന്നു.

ആധാര്‍ പദ്ധതിയുടെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്ത് 2012 ലാണ് പുട്ട സ്വാമി സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണെന്നു സുപ്രീം കോടതി വ്യക്തമാക്കി എങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

 * സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സീതാറാം യെച്ചൂരി അന്തരിച്ചു

September 12th, 2024

cpi-m-gen-secratery-comrade-sitaram-yechury-passes-away-ePathram
ന്യൂഡൽഹി : മുന്‍ രാജ്യസഭാംഗവും സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് ഉച്ചക്കു ശേഷം മൂന്നു മണിക്കാണ് അന്ത്യം സംഭവിച്ചത്.

ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍ സസിലെ (എയിംസ്) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ആയിരുന്നു.

കടുത്ത പനിയും നെഞ്ചിലെ അണു ബാധയെയും തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരി, കല്‍പ്പകം ദമ്പതിമാരുടെ മകനായി 1952 ആഗസ്റ്റ് 12 ന് ചെന്നൈ (മദിരാശി) യിലാണ് ജനിച്ചത്.

എസ്. എഫ്. ഐ. യിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് വരുന്നത്. സി. പി. ഐ. (എം) ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. WiKi,  twitter -X

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡൊമിനിക് ലാപിയർ അന്തരിച്ചു

December 5th, 2022

dominique-lapierre-city-of-joy-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പശ്ചാത്തല ത്തില്‍ രചിച്ച ഫ്രീഡ്രം അറ്റ് മിഡ്‌നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍) എന്ന കൃതിയുടെ സഹ രചയിതാവും പ്രശസ്ത ഫ്രഞ്ച് എഴുത്തുകാര നുമായ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു. ഡൊമിനിക് ലാപിയർ എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും പ്രശസ്തമായ കൃതി ‘ഫ്രീഡം അറ്റ് മിഡ്‌ നൈറ്റ്’ രചിച്ചത് അമേരിക്കന്‍ എഴുത്തു കാരനായ ലാരി കോളിന്‍സുമായി ചേര്‍ന്നാണ്.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതവും ഇന്ത്യാ – പാക് വിഭജനവും വളരെ ഹൃദയസ്പൃക്കായി കൃതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ലാരി കോളിന്‍സുമായി ചേര്‍ന്ന് അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലാപിയര്‍-കോളിന്‍സ് കൂട്ടുകെട്ട് ചേര്‍ന്ന് എഴുതിയ ‘ഈസ് പാരിസ് ബേണിംഗ്’ എന്ന കൃതിയും ഏറെ പ്രശസ്തമാണ്. കൊല്‍ക്കത്തയിലെ തന്‍റെ ജീവിതം അധികരിച്ച് ലാപിയര്‍ രചിച്ച ‘സിറ്റി ഓഫ് ജോയ്’ എന്ന നോവല്‍ ഏറെ ജന പ്രീതി നേടി.

1984 ലെ ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരന്‍ യാവിയര്‍ മോറോ യുമായി ചേര്‍ന്ന് എഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ്‌ നൈറ്റ് ഇന്‍ ഭോപ്പാല്‍’ എന്ന കൃതിയും ലാപിയറുടെ ശ്രദ്ധേയമായ രചനയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുലായം സിംഗ് യാദവ് അന്തരിച്ചു

October 10th, 2022

mulayam_singh_yadav-epathram
സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആയിരുന്ന മുലായം സിംഗ് യാദവ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹ ത്തിന്‍റെ മകനും സമാജ് വാദി പാര്‍ട്ടി പ്രസിഡണ്ടും കൂടിയായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്. നിലവില്‍ യു. പി. യിലെ മെയിന്‍ പുരിയില്‍ നിന്നുള്ള ലോക്‌ സഭാ അംഗം കൂടിയാണ് മുലായം സിംഗ് യാദവ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 1112310»|

« Previous « എം. കെ. സ്റ്റാലിന്‍ വീണ്ടും ഡി. എം. കെ. പ്രസിഡണ്ട്
Next Page » പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം : ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രീം കോടതി »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine