അര്‍ജ്ജുന്‍ സിംഗ് അന്തരിച്ചു

March 4th, 2011

arjun-singh-epathram

ന്യൂദല്‍ഹി : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി യുമായ അര്‍ജ്ജുന്‍ സിംഗ് (81) അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 6.15 ന്‌ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സി ലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ ദീര്‍ഘ കാലമായി ചികിത്സ യിലായിരുന്നു. ഏതാനും ദിവസ ങ്ങള്‍ മുമ്പാണ് നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അദ്ദേഹത്തെ പ്രവേശി പ്പിച്ചത്.

മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രി യായിരുന്നു. 1980 – 85കാലത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരി ക്കുമ്പോഴാണ് ഭോപ്പാല്‍ വാതക ദുരന്തം ഉണ്ടാകുന്നത്. ആ സമയത്ത് മധ്യപ്രദേശില്‍ നിന്ന് അര്‍ജ്ജുന്‍ സിംഗ് മാറി നിന്നു എന്നത് വലിയ വിവാദ മായി മാറി. മാത്രമല്ല, ഭോപ്പാല്‍ ദുരന്ത ക്കേസിലെ മുഖ്യപ്രതി യായ യൂണിയന്‍ കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സണെ രക്ഷ പ്പെടാന്‍ സഹായിച്ചത് ഇദ്ദേഹമാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

പിന്നീട് നരസിംഹ റാവു മന്ത്രിസഭ യില്‍ അംഗ മായിരിക്കു മ്പോഴാണ് ബാബ്‌റി മസ്ജിദ് തകര്‍ക്ക പ്പെടുന്നത്. അന്ന് അര്‍ജ്ജുന്‍ സിംഗിന് രാജി വയ്ക്കേണ്ടി വന്നു. അധികം താമസിയാതെ അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. പിന്നീട് എന്‍. ഡി. തിവാരി യുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ അത് ഫലം കണ്ടില്ല. പിന്നീട് കോണ്‍ഗ്രസ്സി ലേക്ക് തിരിച്ചെത്തി. 2004 – 2009 കാല യളവില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ യില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രി യായിരുന്നു. പഞ്ചാബ് ഗവര്‍ണ്ണറായും സേവന മനുഷ്ഠിച്ചിട്ടുണ്ട്.

1930 നവംബര്‍ അഞ്ചിന്‌ സ്വാതന്ത്ര്യ സമര സേനാനി റാവു ശിവ്‌ ബഹാദൂര്‍ സിംഗിന്‍റെ മകനായി ജനിച്ചു. സരോജ്‌ ദേവിയാണ്‌ ഭാര്യ. അഭിമന്യു സിംഗ്, കോണ്‍ഗ്രസ് നേതാവ് അജയ്സിംഗ്, വീണസിംഗ് എന്നിവരാണ് മക്കള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പണ്ഡിറ്റ് ഭീംസെന്‍ ജോഷി അന്തരിച്ചു

January 24th, 2011

bhimsen-joshi-epathram

പൂനെ : ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ പണ്ഡിത് ഭീംസെന്‍ ജോഷി (88) അന്തരിച്ചു.  പൂനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില തീരെ മോശമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം കൂടി കഴിച്ച പണ്ഡിറ്റ് ഭീംസെന്നിനു രണ്ടു ഭാര്യമാരിലായി ഏഴു മക്കള്‍ ഉണ്ട്. പ്രസിദ്ധ സംഗീതജ്ഞന്‍ ശ്രീനിവാസ് അദ്ദേഹത്തിന്റെ മകനാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിലെ അവസാന വാക്കായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രമുഖ വിഭാഗമായ കിരാന ഖരാനയില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. സംഗീത രംഗത്തെ സംഭാവനകള്‍ മാനിച്ച് 2008-ല്‍ ഭാരത് രത്ന നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ പത്മശ്രീയും, പത്മവിഭൂഷണും അടക്കം എണ്ണമറ്റ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വലിയ ഒരു ആരാധക വൃന്ദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തി നുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മൂലം കുറച്ചു കാലമായി അദ്ദേഹം പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കര്‍ണ്ണാടകയിലെ ധാര്‍വാദ് ജില്ലയില്‍ 1922 ഫെബ്രുവരി 19-നായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി ജനിച്ചത്. ചെറുപ്പത്തിലേ നാടു വിട്ട അദ്ദേഹം സംഗീതത്തിന്റെ ലോകത്ത് എത്തിപ്പെട്ടു. മനസ്സു നിറയെ സംഗീതവുമായി ഉത്തരേന്ത്യന്‍ തെരുകളിലെ അലച്ചിലിനിടയില്‍ പലരില്‍ നിന്നുമായി സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. പ്രധാന ഗുരു കൃഷ്ണറാവു ആയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

11 of 1191011

« Previous Page « തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരെ ചുട്ടു കൊല്ലാന്‍ ശ്രമം
Next » ചെന്നൈ സ്ത്രീകള്‍ക്ക് സുരക്ഷിതം »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine