ന്യൂഡല്‍ഹി : നാഷ്ണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ സ്തീകള്‍ക്കു നെരെ അതിക്രമം ഏറ്റവും കുറവുള്ള പ്രമുഖ നഗരമായി ചെന്നൈ മാറിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ 35 നഗരങ്ങളുടെ പട്ടികയില്‍ മുപ്പത്തി നാലാം സ്ഥാനമാണ് ചെന്നൈക്ക്. ഏറ്റവും അവസാനമുള്ളത് ധന്‍ബാദാണ്.
പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, പൂവാല ശല്യം, ഗാര്‍ഹിക പീഢനം, ബന്ദിയാക്കല്‍ തുടങ്ങിയ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കി യിരിക്കുന്നത്. ഡെല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങള്‍ സ്തീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ മുന്‍ പന്തിയിലാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, സ്ത്രീ