ന്യൂഡെല്‍ഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം പാര്‍ളമെന്റില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി സംഭവത്തെ കുറിച്ച് പ്രസ്ഥാവന നടത്തണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വനിതാ എം.പി.മാര്‍ ഡെല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സ് അംഗം ഗിരിജാ വ്യാസും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പെടോളിങ്ങിലെ അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാനഭംഗ കേസുകളില്‍ വളരെ വേഗം തീര്‍പ്പാക്കി ശിക്ഷ വിധിക്കുവാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, പീഡനം, സ്ത്രീ