ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി

October 15th, 2026

indira-gandhi-pension-schemes-renamed-as-prime-minsters-name-ePathram
ന്യൂഡൽഹി : മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിൽ കേന്ദ്ര സർക്കാർ നൽകി വരുന്ന വിവിധ പെൻഷൻ പദ്ധതികളിൽ നിന്നും ഇന്ദിരാ ഗാന്ധി യെയും ഒഴിവാക്കുന്നു.

ഇന്ദിരാ ഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി, ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി, ഇന്ദിരാ ഗാന്ധി ദേശീയ ഭിന്ന ശേഷി പെൻഷൻ പദ്ധതി എന്നീ മൂന്ന് പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ പേരുകൾ യഥാക്രമം പ്രധാനമന്ത്രി വയോ വൃദ്ധ പെൻഷൻ യോജന, പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന, പ്രധാന മന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന എന്നിങ്ങനെ ആയിരിക്കും.

ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ. എസ്. എ. പി.) പ്രധാനമന്ത്രി സാമൂഹിക സഹായ യോജന എന്നും ദേശീയ കുടുംബ ക്ഷേമ പദ്ധതി പ്രധാന മന്ത്രി പരിവാർ ലാഭ് യോജന എന്നും മാറ്റി.

പേരു മാറ്റം കൂടാതെ ഭിന്നശേഷി പെൻഷന്റെ മാനദണ്ഡങ്ങളിലും ആനുകൂല്യ തുകയിലും മാറ്റം വരുത്തി. പെൻഷൻ ലഭിക്കുന്നതിനുള്ള കുറഞ്ഞ ഭിന്ന ശേഷി പരിധി 80 ശതമാനത്തിൽ നിന്ന് 40 % ആയി കുറച്ചു.

പ്രായ പരിധി 18 വയസ്സിൽ നിന്ന് ജനനം മുതൽ എന്നാക്കി. ഇതോടെ കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും എന്നാണു അവകാശപ്പെടുന്നത്.

പുതുക്കിയ വ്യവസ്ഥ പ്രകാരം 79 വയസ്സു വരെയുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസം 375 രൂപയും 80 വയസ്സിൽ കൂടുതലുള്ളവർക്ക് 625 രൂപയും കേന്ദ്ര സഹായം ലഭിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്

August 20th, 2026

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ മുഴുവൻ ചെലവും കേരളം വഹിക്കാൻ തയ്യാർ എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയ ഡാമിൽ നിന്നുള്ള വെള്ളം മുഴുവനായും തമിഴ് നാടിനു തന്നെ നല്‍കാം എന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ യിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം കേരളം അറിയിച്ചത്.

‘തമിഴ് നാടിനു വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന കേരളത്തിന്റെ പ്രധാന മുദ്രാവാക്യത്തിൽ ഊന്നി യാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. പുതിയ ഡാം എവിടെ നിർമ്മിക്കണം എന്ന് തീരുമാനിക്കുവാൻ ഉള്ള പൂർണ്ണ അധികാരം തമിഴ് നാടിനു വിട്ടു നൽകാം എന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.

എന്നാൽ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണം എന്നുള്ളതാണു തമിഴ് നാട്ടിന്റെ പ്രധാന ആവശ്യം. ജല നിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ് നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ എന്നും മുഖ്യമന്ത്രി വിജയ് യോഗത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ മുൻ നില പാടിൽ ഉറച്ചു നിൽക്കുകയാണ് എന്ന് തമിഴ് നാട് മന്ത്രി സി. ടി. നിർമൽ കുമാർ‍ പറഞ്ഞു. പുതിയ അണക്കെട്ടു നിർമ്മിക്കാം എന്നുള്ള കാര്യം കേരളം എപ്പോഴും പറയുന്നതാണ്. അണക്കെട്ടിന് പ്രശ്നമില്ല എന്ന് ഉന്നാതാധികാര സമിതി മുൻപേ അറിയിച്ചതാണ് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്

June 27th, 2026

narendra-modi-lays-foundation-ayodhya-rama-temple-ePathram

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ എട്ട് പ്രതികളെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

April 15th, 2026

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : പത്താം ക്ലാസ് പരീക്ഷാ ഫലം (2026) പ്രഖ്യാപിച്ചു. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന സി. ബി. എസ്. ഇ. പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഭാഗമായത്.

സി. ബി. എസ്. ഇ. യുടെ ഔദ്യോഗിക സൈറ്റുകളില്‍ ഫലം ലഭ്യമാകും. കൂടാതെ ഡിജി ലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്‌ സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാം.

വിദ്യാർത്ഥികളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐ. ഡി. എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാർക്ക് ലിസ്റ്റ് ഡൗൺ ലോഡ് ചെയ്യാം.

മൊബൈലിൽ പരീക്ഷാ ഫലം sMs ആയി ലഭിക്കുവാൻ 77382 99899 എന്ന നമ്പറിലേക്ക് cbse10 roll number date of birth school number centre number എന്ന സന്ദേശം അയച്ചാല്‍ മതിയാകും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു

March 26th, 2026

petrol-diesel-price-hiked-ePathram-
ന്യൂഡൽഹി : ഇന്ത്യയിലെ ഇന്ധന വില്പനക്കാരായ നയാര എനർജി എന്ന സ്വകാര്യ കമ്പനി പെട്രോളിനും ഡീസലിനും വില കുത്തനെ വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയും കൂട്ടി. ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിനു കാരണം എന്ന് കമ്പനി അറിയിച്ചു. പുതുക്കിയ നിരക്ക് (ലിറ്ററിന്) : പെട്രോൾ 111.08 രൂപ. ഡീസൽ 97.84 രൂപ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 661231020»|

« Previous « സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
Next Page » കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും »



  • ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി
  • മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി
  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine