ന്യൂഡൽഹി : രാജ്യത്തെ എണ്ണക്കമ്പനികൾ പാചക വാതക സിലിണ്ടറുകൾക്ക് 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി ഹർദീപ് സിംഗ് പുരി. ദാരിദ്ര്യ രേഖക്കു കീഴിലുള്ള ജനങ്ങൾക്ക് നൽകി വരുന്ന പ്രധാനമന്ത്രി-ഉജ്ജ്വൽ യോജന (പി. എം. യു. വൈ.) ഉപഭോക്താക്കൾക്കും സാധാരണ ഉപഭോക്താ ക്കൾക്കും ഒരു പോലെ വില വർദ്ധനവ് ബാധകം ആണെന്നും മന്ത്രി അറിയിച്ചു.
നിലവിൽ സാധാരണ ഉപഭോക്താക്കൾക്ക് നൽകി വരുന്ന 14.2 കിലോ ഗ്രാം എൽ. പി. ജി. സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും. പ്രധാന മന്ത്രി-ഉജ്ജ്വൽ യോജനക്കു കീഴിൽ ഉള്ളവർക്ക് 14.2 കിലോ ഗ്രാം സിലിണ്ടറിൻ്റെ വില 503 രൂപയിൽ നിന്ന് 553 രൂപയായും വർദ്ധിക്കും.
പെട്രോളിനും ഡീസലിനും കേന്ദ്രം എക്‌സൈസ് തീരുവ നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യാണ് ഗ്യാസ് വിലയും ഉയർത്തിയത്.
- പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.
- ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും
- രണ്ടു മാസത്തിനിടെ മൂന്നു പ്രാവശ്യം വില വര്‍ദ്ധന
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gas-cylinder, ഇന്ത്യ, കേരളം, വ്യവസായം, സാമ്പത്തികം