ന്യൂഡൽഹി : ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു. 14 കിലോഗ്രാം സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. 850 രൂപ 50 പൈസ യാണ് പുതിയ വില. എല്ലാ മാസവും പാചക വാതക വില യില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഡല്‍ഹി നിയമ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഫെബ്രുവരി മാസ ത്തില്‍ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാചക വാതക ത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പി ക്കുക യാണ് ഉണ്ടായത്. വിവിധ നഗരങ്ങ ളിലെ പുതുക്കിയ വില വിവരം പാചക വാതക കമ്പനി പുറത്തിറക്കി. സബ്‌സിഡി ലഭിക്കുന്ന ഉപ ഭോക്താ ക്കള്‍ക്ക് ബാങ്ക് എക്കൗണ്ടില്‍ തിരികെ ലഭിക്കും എന്ന് എണ്ണ കമ്പനി അധികൃതര്‍ വിശദീകരിച്ചു.
- ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും
- ഇന്ധന വില കുറക്കില്ല : നിലപാടില്‍ ഉറച്ച് കേന്ദ്ര സർക്കാർ
- എണ്ണ വില നിശ്ചയിക്കുന്ന രീതി പുനഃ പരിശോധിക്കില്ല : മന്ത്രി
- ഇന്ധന വില വളരെക്കൂടുതല്‍ – ഇതു ജനങ്ങളെ വേട്ടയാടുന്നു : നിതിന്‍ ഗഡ്കരി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, വിവാദം, വ്യവസായം, സാമ്പത്തികം