ന്യൂഡല്‍ഹി : ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ല എന്നും സ്വകാര്യതയെ ബാധിക്കും എന്നും ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐ. ഡി. പ്രോഗ്രാം ആയ ആധാറില്‍ നിന്ന് മിക്കപ്പോഴും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യം ഉണ്ട് എന്നും ബയോ മെട്രിക് സാങ്കേതിക സംവിധാനങ്ങളില്‍ ആധാറിന് വിശ്വാസ്യത ഇല്ല എന്നും മൂഡീസ് വിമര്‍ശിച്ചു.
വിരല്‍ അടയാളം, കണ്ണിന്‍റെ ഐറിസ് സ്കാനിംഗ്, മൊബൈല്‍ ഫോണ്‍ (ഒ. ടി. പി.) വഴി എന്നിങ്ങനെ യാണ് ആധാര്‍ വെരിഫിക്കേഷന്‍ നടക്കുന്നത്. ഇന്ത്യയിലെ മാറി മാറി വരുന്ന കലാവസ്ഥ ഇതിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
ആധികാരികതയുടെയും വിശ്വാസ്യത യുടെയും പ്രശ്‌നം നിലനില്‍ക്കുന്നു എന്ന വിമര്‍ശമാണ് മൂഡീസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐ. ഡി. മാത്രം ഉപയോഗിച്ച് നിരവധി ഡാറ്റാ ബേസുകളില്‍ ഇടപെടാന്‍ സാധിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന വിമര്‍ശനവും മൂഡീസ് ഉയര്‍ത്തുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ന്യായീകരിക്കുന്നതും വ്യക്തമാക്കുന്നതും ആയിട്ടുള്ള തെളിവുകളും ഗവഷേണ രേഖയും ഒന്നും തന്നെ മൂഡീസിന്‍റെ ഭാഗത്ത് ഇല്ല എന്ന എതിര്‍വാദം ഉന്നയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. മറ്റെല്ലാ വെരിഫിക്കേഷന്‍ രീതികള്‍ക്കും മേലെയായി, സുരക്ഷ ഉറപ്പു വരുത്താന്‍ മൊബൈല്‍ ഒ. ടി. പി. സംവിധാനം ഉണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണം.
ആധാറിന്‍റെ ഡാറ്റ മാനേജ്മന്‍റ് അപര്യാപ്തമാണ് എന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഡിറ്റിംഗ് കേന്ദ്രമായ സി. എ. ജി. അഭിപ്രായപ്പെട്ട് ഒരു വര്‍ഷം ആവുമ്പോഴാണ് മൂഡീസ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aadhaar, അഴിമതി, ഇന്ത്യ, കുറ്റകൃത്യം, പ്രതിഷേധം, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, വ്യവസായം, സാമ്പത്തികം