ന്യൂദൽഹി : കൂടുതൽ സുരക്ഷിതമായി ആധാർ കാർഡ് ഉപയോഗി ക്കുവാനായി എൻക്രിപ്ഷൻ കീ എന്ന സുരക്ഷാ പൂട്ടു മായി യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.
ബയോ മെട്രിക് അടിസ്ഥാന മാക്കി യുള്ള ഡിജിറ്റൽ പണമിടപാട് നടത്തുമ്പോഴുള്ള സുരക്ഷ വർദ്ധിപ്പി ക്കുവാ നാണ് പുതിയ ഈ സംവിധാനം ഒരുക്കുന്നത്. ഇതനുസരിച്ച് ഇനി ബയോമെട്രിക് ഉപകരണ ങ്ങളിലും എൻക്രിപ്ഷൻ കീ എന്ന പൂട്ടു വരും. ഇതിനായി ഇത്തരം ഉപകരണങ്ങ ളിൽ ആവശ്യ മായ സംവിധാന ങ്ങൾ ഒരു ക്കുവാൻ നിർമ്മാ താക്കൾക്ക് യു. ഐ. ഡി. എ. ഐ. നിർദ്ദേശം നൽകി ക്കഴിഞ്ഞു.
2017 ജൂൺ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. ആധാർ ബയോ മെട്രിക് വിവര ങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹി യിലെ ചില ബാങ്കു കൾ വഴി തട്ടിപ്പ് നടന്ന തായി തെളിഞ്ഞ തോടെ യാണ് കേന്ദ്ര സർക്കാർ ആധാറിന് കൂടുതൽ സുരക്ഷ നൽ കുവാന്‍ തീരുമാനിച്ചത്.
- ആധാര് വിധിക്ക് സ്റ്റേ ഇല്ല
- ആധാര് ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി
- അഞ്ചു വയസ്സില് താഴെയുള്ളവര്ക്കും ആധാര് കാര്ഡ് നിര്ബന്ധം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, തട്ടിപ്പ്, നിയമം, രാജ്യരക്ഷ, വിവാദം, വ്യവസായം, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം