കായിക പരിശീലന ത്തിന് ദിവസവും ഒരു പീരിയഡ് വേണം : സി. ബി. എസ്. ഇ.

April 23rd, 2018

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥി കള്‍ക്ക് കായിക പരി ശീലന ത്തി നായി ദിവസവും ഒരു പീരിയഡ് നിര്‍ബ്ബന്ധ മായും നീക്കി വെക്കണം എന്ന് സി. ബി. എസ്. ഇ. വ്യായാമം ഇല്ലാതെ അലസ രായി മാറുന്നത് തടയു ന്ന തി നാണ് സി. ബി. എസ്. ഇ. യുടെ പുതിയ നിര്‍ദ്ദേശം.

9 മുതല്‍ 12 വരെ യുള്ള ക്ലാസ്സു കളിലെ കുട്ടി കള്‍ക്ക് ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യുക്കേഷന്‍ നല്‍കു ന്നതു മായി ബന്ധ പ്പെട്ട് 150 പേജു വരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ അടങ്ങിയ മാന്വല്‍ സി. ബി. എസ്. ഇ. റിലീസ് ചെയ്തിട്ടുണ്ട്.

എല്ലാ വിദ്യാര്‍ത്ഥി കള്‍ ക്കും കായിക വിദ്യാഭ്യാസം ലഭ്യ മാക്കുന്ന തിന്ന് ദിവസവും സ്പോര്‍ട്ട്സ് പീരിയഡു കള്‍ നല്‍കണം. വിദ്യാര്‍ത്ഥി കള്‍ ക്കുള്ള കായിക വിനോ ദ ങ്ങ ളുടെ പട്ടികയും നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

ഇതില്‍ ഇഷ്ടമുള്ള കായിക വിനോദം തെര ഞ്ഞെ ടുക്കു വാന്‍ ഈ പീരി യഡു കളില്‍ കുട്ടി കളെ അനു വദിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടി കളുടെ കായിക പരി ശീലനം അദ്ധ്യാ പകര്‍ വില യിരു ത്തുകയും ഗ്രേഡു കള്‍ നല്‍കുകയും ചെയ്യണം.

മാത്രമല്ല 10, 12 ക്ലാസ് പരീക്ഷ കള്‍ക്ക് ഈ ഗ്രേഡു കള്‍ നിര്‍ബ്ബ ന്ധമായും പരി ഗണിക്കും എന്നും ഇത് മാര്‍ക്ക് ലിസ്റ്റില്‍ രേഖ പ്പെടുത്തുകയില്ലാ എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ​ന്തോഷ്​ ട്രോഫി കേരളത്തിന്

April 2nd, 2018

logo-santosh-trophy-foot-ball-ePathram
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) പശ്ചിമ ബംഗാളി നെ കീഴടക്കി യാണ് കേരളം കിരീടം നേടിയത്. നീണ്ട 14 വര്‍ഷ ത്തിനു ശേഷ മാണ് സന്തോഷ് ട്രോഫി കേരളത്തി ലേക്ക് എത്തുന്നത്.

kerala-team-winners-of-santosh-trophy-foot-ball-2018-ePathram

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയ ത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിൽ 1-1 എന്ന സമ നില യില്‍ ആയിരുന്നു ഇരു ടീമു കളും. അധികം നല്‍കിയ സമയത്തിലും ഒാരോ ഗോളു കൾ വീതം അടിച്ച് 2-2 എന്ന നില യിൽ സമ നിലയില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) കേരളം കരുത്ത് തെളി യിച്ചു കൊണ്ട് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ആറാമത് പ്രാവശ്യമാണ് ട്രോഫി കേരളത്തിനു സ്വന്തമായത്.

2004 ല്‍ ഡല്‍ഹിയില്‍ നടന്ന മല്‍സര ത്തില്‍ പഞ്ചാബിനെ തകർ ത്താണ് കേരളം അവസാന മായി സന്തോഷ് ട്രോഫി നേടിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം

September 18th, 2017

sindhu_epathram

സോൾ : കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ ജപ്പാന്റെ ഒകാഹുരയെ തകർത്ത് സിന്ധു സ്വർണ്ണം നേടി. ആവേശകരമായ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഒകാഹുര സിന്ധുവിനെ തോൽപ്പിച്ചിരുന്നു.

കൊറിയൻ ഓപ്പൺ സീരീസിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി സിന്ധു മാറി. സിന്ധുവിനെ ഈ വർഷത്തെ മൂന്നാമത്തെ കിരീടമാണിത്. ഒരു മണിക്കൂറും 23 മിനുട്ടും നീണ്ടുനിന്ന തീപാറുന്ന പോരാട്ടമാണ് സിന്ധു കാഴ്ച വെച്ചത്. ലോക ചാമ്പ്യൻഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരമാണിത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

റിയോ ഒളിമ്പിക്സ് : ഇന്ത്യയുടെ ആദ്യ മെഡൽ ഗുസ്തിയിൽ സാക്ഷി മാലിക്കിന്

August 18th, 2016

sakshi_epathram

പ്രതീക്ഷകൾക്കും പ്രാർഥനകൾക്കും വിരാമമിട്ടു കൊണ്ട് റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യത്തെ മെഡൽ. ഗോദയിൽ സാക്ഷി മാലിക്കാണ് വെങ്കല മെഡൽ ഇന്ത്യക്ക് സമ്മാനിച്ചത്. റപ്പഷാഗെ റൗണ്ടിലാണ് സാക്ഷി മെഡൽ സ്വന്തമാക്കിയത്. ക്വാർട്ടറിലും പ്രീ-ക്വാർട്ടറിലും തോറ്റവർ തമ്മിൽ വെങ്കല മെഡലിനായുള്ള പോരാട്ടമാണ് റപ്പഷാഗെ റൗണ്ട്. ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയ 5 മെഡലുകളിൽ 3 എണ്ണം റപ്പഷാഗെ റൗണ്ടിലാണ്.

ഒളിമ്പിക്സ് അവസാനിക്കാൻ വെറും 4 ദിവസം ബാക്കി നിൽക്കെ സാക്ഷിയുടെ ഈ നേട്ടം ഇന്ത്യക്ക് അഭിമാനപ്രദമാണ്. ക്വാർട്ടറിൽ സാക്ഷിയെ തോൽപ്പിച്ച റഷ്യൻ താരം ഫൈനലിലേക്ക് മുന്നേറിയത് ഇന്ത്യക്ക് മെഡൽ നേടാൻ കാരണമായി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 1412310»|

« Previous « കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം
Next Page » നരേന്ദ്ര മോദിയുടെ വിവാദ സ്യൂട്ട് ഗിന്നസ് ബുക്കിൽ »



  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine