കൊല്‍ക്കത്ത : പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മലയാളി താരം ഡെന്‍സണ്‍ ദേവദാസ് എന്ന കളിക്കാരന്‍റെ മികവില്‍ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം. അറുപത്തി നാലാമത് അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ യാണ് ബംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് മറി കടന്നത്. ബംഗാളിന്‍റെ മുപ്പതാം ദേശീയ കിരീടം ആണിത്. മുന്‍പ് എട്ടു തവണ ചാമ്പ്യന്മാരായ പഞ്ചാബിന്‍റെ പ്രതിരോധത്തെ തകര്‍ത്താണ് ആതിഥേയ രായ വംഗനാടന്‍ കുതിരകള്‍ സന്തോഷ് ട്രോഫി ഉയര്‍ത്തി യത്. കളിയുടെ ആദ്യ പകുതിയില്‍ പഞ്ചാബ് മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടി ലുമായി ഡെന്‍സണ്‍ ദേവദാസി ലൂടെ ബംഗാള്‍ വിജയം ഉറപ്പി ക്കുക യായിരുന്നു.
കണ്ണൂര്‍ സ്വദേശി യായ ഡെന്‍സണ്‍ ദേവദാസ്, വിവാ കേരള യുടെ മദ്ധ്യ നിരയില്‍ കളിക്കവെയാണ്, ബംഗാള്‍ ടീമായ ചിരാഗ് യുണൈറ്റഡ് ലേക്ക് ചേക്കേറിയത്. അത് കൊണ്ടാണ് ഡെന്‍സന്‍റെ സേവനം ബംഗാളിന് ലഭ്യമായത്.
-തയ്യാറാക്കിയത്:- ഹുസ്സൈന്‍ ഞാങ്ങാട്ടിരി
- pma