കൊച്ചി: പുതു മുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട്, അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ ജസീര്‍ നേതൃത്വം നല്‍കി കൊണ്ടാണ് സന്തോഷ് ട്രോഫിയിലെ മുന്‍ ചാമ്പ്യന്മാര്‍ കളത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സെമി കാണാതെ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായത് കൊണ്ട് പ്രാഥമിക ഘട്ടം മുതല്‍ തന്നെ ഇപ്രാവശ്യം കേരളം കളിക്കേണ്ടത് ഉണ്ട്. കേരള ത്തിന്‍റെ ആദ്യ മത്സരം 22 ന് ആയിരിക്കും. പരിചയ സമ്പന്നനായ കോച്ച് എം. എം. ജേക്കബ്ബിന്‍റെ തന്ത്രങ്ങളില്‍ കളി മെനയുന്ന കേരള ടീം, കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.
ടീം അംഗങ്ങള്‍ : - ജസീര്‍, അനസ്, ജസ്റ്റിന്‍ സ്റ്റീഫന്‍, വി. വി. സുജിത്ത്, ബി. ടി. ശരത്, എന്‍. ജോണ്‍സണ്‍, പ്രിന്‍സ് പൗലോസ്, എം. പി. സക്കീര്‍, സി. ജെ. റെനില്‍, ബിജേഷ് ബെന്‍, എന്‍. സുമേഷ്, (ഡിഫന്‍ഡര്‍മാര്‍), മുഹമ്മദ് അസ്ലം, കെ. രാകേഷ്, ഒ. കെ. ജാവീദ്, ജാക്കണ്‍ സെബാസ്റ്റ്യന്‍, കെ. പി. സുബൈര്‍, ( ഫോര്‍വേഡുകള്‍). ജോബി ജോസഫ്, കെ. ശരത്, ജിനേഷ് തോമസ്.( ഗോള്‍കീപ്പര്‍മാര്‍). കോച്ച്: എം.എം. ജേക്കബ്. അസിസ്റ്റന്‍റ് കോച്ച്: വി. പി. ഷാജി, മാനേജര്‍: കെ. എ. വിജയകുമാര്‍, ഫിസിയോ: ഡോ. ജിജി ജോര്‍ജ്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- കറസ്പോണ്ടന്‍റ്


























