
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) പശ്ചിമ ബംഗാളി നെ കീഴടക്കി യാണ് കേരളം കിരീടം നേടിയത്. നീണ്ട 14 വര്‍ഷ ത്തിനു ശേഷ മാണ് സന്തോഷ് ട്രോഫി കേരളത്തി ലേക്ക് എത്തുന്നത്.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയ ത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിൽ 1-1 എന്ന സമ നില യില്‍ ആയിരുന്നു ഇരു ടീമു കളും. അധികം നല്‍കിയ സമയത്തിലും ഒാരോ ഗോളു കൾ വീതം അടിച്ച് 2-2 എന്ന നില യിൽ സമ നിലയില്‍ തന്നെ തുടര്‍ന്നു.
എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) കേരളം കരുത്ത് തെളി യിച്ചു കൊണ്ട് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ആറാമത് പ്രാവശ്യമാണ് ട്രോഫി കേരളത്തിനു സ്വന്തമായത്.
2004 ല്‍ ഡല്‍ഹിയില്‍ നടന്ന മല്‍സര ത്തില്‍ പഞ്ചാബിനെ തകർ ത്താണ് കേരളം അവസാന മായി സന്തോഷ് ട്രോഫി നേടിയത്.




കൊല്‍ക്കത്ത : പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മലയാളി താരം ഡെന്‍സണ്‍ ദേവദാസ് എന്ന കളിക്കാരന്‍റെ മികവില്‍ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം. അറുപത്തി നാലാമത് അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ യാണ് ബംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് മറി കടന്നത്. ബംഗാളിന്‍റെ മുപ്പതാം ദേശീയ കിരീടം ആണിത്. മുന്‍പ് എട്ടു തവണ ചാമ്പ്യന്മാരായ പഞ്ചാബിന്‍റെ പ്രതിരോധത്തെ തകര്‍ത്താണ് ആതിഥേയ രായ വംഗനാടന്‍ കുതിരകള്‍ സന്തോഷ് ട്രോഫി ഉയര്‍ത്തി യത്. കളിയുടെ ആദ്യ പകുതിയില്‍ പഞ്ചാബ് മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടി ലുമായി ഡെന്‍സണ്‍ ദേവദാസി ലൂടെ ബംഗാള്‍ വിജയം ഉറപ്പി ക്കുക യായിരുന്നു.
കോല്‍ക്കത്ത : സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റ അടുത്ത മത്സരം ഇന്ന് ക്ലസ്റ്റര്‍ 7ല്‍ മുന്‍നിരയിലുള്ള ആസാമുമായി നടക്കും. ഈ മല്‍സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍ എത്തും എന്നതിനാല്‍ ഇന്നത്തെ മല്‍സരം കേരളത്തിന് നിര്‍ണ്ണായകമാണ്.
കൊച്ചി: പുതു മുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട്, അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ ജസീര്‍ നേതൃത്വം നല്‍കി കൊണ്ടാണ് സന്തോഷ് ട്രോഫി യിലെ മുന്‍ ചാമ്പ്യന്മാര്‍ കള ത്തില്‍ ഇറങ്ങുന്നത്.























