ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി

November 12th, 2024

delhi-pollution-cracker-ban-from-supreme-court-ePathram

ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഒന്നിനെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സുപ്രീം കോടതി. ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്ക നിരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിൽ പോലീസ് അധികാരികളെ വിമര്‍ശിച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണമാണ്.

ഭരണ ഘടനയുടെ 21ാം വകുപ്പ് പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലിക അവകാശം ആണെന്നും ഈ രീതിയില്‍ കരിമരുന്നുകൾ കത്തിച്ചാല്‍ അത്  ആരോഗ്യ ത്തോടെ ജീവിക്കാനുള്ള പൗരന്മാരുടെ മൗലിക അവകാശത്തെ ബാധിക്കും.

മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് തങ്ങളുടെ അഭിപ്രായം എന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധ ഉത്തരവ് പോലീസ് ഗൗരവമായി പരിഗണിച്ചില്ല. നിരോധം ശരിയായി നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായും ബഞ്ച് പറഞ്ഞു.

നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പടക്ക വില്‍പ്പന ഉടന്‍ നിര്‍ത്താന്‍ എല്ലാ ലൈസന്‍സ് ഉടമകളെയും പോലീസ് അറിയിക്കുകയും നിരോധം നിലനില്‍ക്കുന്ന കാലത്ത് ലൈസന്‍സ് ഉള്ളവരാരും പടക്കങ്ങള്‍ സൂക്ഷി ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല എന്നും ഉറപ്പു വരുത്തണം.

അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെ നിലനില്‍ക്കുന്ന നിരോധത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാന്‍ നടപടി എടുക്കുവാൻ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

October 1st, 2024

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡല്‍ഹി : കേരളത്തിനു പ്രളയ ധന സഹായമായി 145 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് ഇത്. 3000 കോടി രൂപയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കും എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു

October 1st, 2024

kerala-flood-2018-ePathram
ന്യൂഡല്‍ഹി : പ്രകൃതി ദുരന്തങ്ങളില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു. ഗുജറാത്ത്, മണിപ്പൂര്‍ ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് 675 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ചത്. എസ്. ഡി. ആര്‍. എഫില്‍ നിന്നുള്ള കേന്ദ്ര വിഹിതവും എന്‍. ഡി. ആര്‍. എഫില്‍. നിന്നുള്ള തുകയും ചേര്‍ന്നാണ് പണം അനുവദിച്ചത്.

കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, മിസോറാം, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അതിശക്ത മഴയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചിരുന്നു. ഗുജറാത്ത് : 600 കോടി, മണിപ്പൂർ : 50 കോടി, ത്രിപുര : 25 കോടി രൂപ എന്നിങ്ങനെയാണ് ധന സഹായം.

നാശ നഷ്ടങ്ങള്‍ തത്സമയം വിലയിരുത്താന്‍ ദുരന്ത ബാധിത സംസ്ഥാനങ്ങളിൽ എല്ലാം കേന്ദ്ര സംഘങ്ങളെ (ഐ. എം. സി. ടി.) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാന ങ്ങള്‍ക്കുള്ള അധിക ധനസഹായം ഐ. എം. സി. ടി. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തീരുമാനിക്കും എന്നും കേന്ദ്രം അറിയിച്ചു.

പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വം എപ്പോഴും സന്നദ്ധമാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി

November 7th, 2023

fire-works-deewali-celebrations-ePathram
ന്യൂഡല്‍ഹി : ദീപാവലി അടക്കമുളള ഉത്സവ നാളു കളിലെ പടക്ക നിയന്ത്രണം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ ക്കും ബാധകം എന്ന് സുപ്രീം കോടതി. വായു – ശബ്ദ മലിനീകരണം കുറക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കുവാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചു കൊണ്ടാണ്  സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, എം. എം. സുന്ദ്രേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പടക്കങ്ങളില്‍ നിരോധിത രാസ വസ്തുക്കളുടെ ഉപയോഗം ഇല്ല എന്ന് ഉറപ്പാക്കാന്‍ 2021 ല്‍ സുപ്രീം കോടതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഇല്ല എന്നും ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങള്‍ മാത്രമാണ് നിരോധിച്ചത് എന്നും ബെഞ്ച് അന്നു തന്നെ വ്യക്തമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഏപ്രിൽ 14 : ദേശീയ ജല ദിനം

April 14th, 2023

april-14-national-water-day-in-india-ePathram
രാജ്യം ഇന്ന് ദേശീയ ജല ദിനം ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറുടെ ജന്മ ദിനമാണ് രാജ്യത്ത് ജല ദിനമായി ആചരിക്കുന്നത്. ജല വിഭവ വികസനത്തിന് ഡോ. ബി. ആർ. അംബേദ്കർ നൽകിയ സംഭാവന പരിഗണിച്ചാണ് ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചു വരുന്നു.

രാജ്യത്തെ അമൂല്യമായ ജലസ്രോതസ്സുകളുടെ പ്രാധാന്യവും അവ കൈകാര്യം ചെയ്യുന്നതിനെ ക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധ വത്കരിക്കുക എന്ന ലക്ഷ്യത്തോടെയും ഏപ്രിൽ 14 ദേശീയ ജലദിനം ആയി ആചരിക്കുക എന്നത് 2016 ലെ കേന്ദ്ര മന്ത്രി സഭയുടെ തീരുമാനം ആയിരുന്നു. ഇന്ത്യന്‍ ഭരണ ഘടന രൂപീകരിക്കുക മാത്രമല്ല ജല സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലെ അഖിലേന്ത്യാ നയം രൂപീകരിക്കുന്നതിലും ബി. ആര്‍. അംബേദ്കർ മുഖ്യ പങ്ക് വഹിച്ചു.

ജല സ്രോതസ്സുകൾ മികച്ച രീതിയിൽ പ്രയോജന പ്പെടുത്തുന്നതിന് 1942- 1946 കാല ഘട്ടത്തിൽ രാജ്യത്ത് ഒരു പുതിയ ജല- വൈദ്യുതി നയം ഉണ്ടാക്കി എടുക്കുന്നതില്‍ ബി. ആര്‍. അംബേദ്കർ നൽകിയ സംഭാവന വളരെ വലുതാണ്. ദാമോദർ വാലി, ഹിരാ കുഡ് ഉൾപ്പെടെയുള്ള പദ്ധതികളുടെ മുഖ്യ ആസൂത്രകൻ കൂടിയായിരുന്നു ഡോ. ബി. ആര്‍. അംബേദ്കർ. Press Information Bureau

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 221231020»|

« Previous « ഗോ മൂത്രം ആരോഗ്യത്തിനു ഹാനികരം എന്ന് പഠനം
Next Page » കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine