കൊച്ചി : വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം എന്ന് ഹൈക്കോടതി. ആറു മാസം സമയ പരിധി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റർ ചെയ്തു വളര്‍ത്തു മൃഗ ങ്ങള്‍ക്ക് ലൈസൻസ് കരസ്ഥമാക്കണം.
തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം വ്യക്തമാക്കി ഉടൻ പൊതു നോട്ടിസ് പുറപ്പെടുവിക്കണം. സംസ്ഥാന സർക്കാർ ഇതിനു നിർദ്ദേശം നൽകണം എന്നും ഹൈക്കോടതി വിധി യില്‍ പറയുന്നു.
ഇനി മുതല്‍ വളർത്തു മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണം എന്ന വ്യവസ്ഥ കൊണ്ടു വരണം. ഇതിന്ന് ആവശ്യം എങ്കിൽ ലൈസൻസ് ഫീസ് ഈടാക്കാം എന്നും ജസ്റ്റിസ്. എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്. പി. ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
* പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത
* Tag : മൃഗങ്ങള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: animals, pets, ആരോഗ്യം, കേരള ഹൈക്കോടതി, കോടതി, പരിസ്ഥിതി, സാമൂഹികം