കൊച്ചി : പൊതു സ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകളും കൊടി തോരണങ്ങളും നിരോധിക്കാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളെ ഹൈക്കോടതി പ്രശംസിച്ചു. ഇതിനായി നിരന്തരം ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചതിലൂടെ കോടതി യുടെ ഉദ്യമത്തിന് അതിരില്ലാത്ത പിന്തുണയാണ് സർക്കാർ നൽകിയത് എന്നും ഹൈക്കോടതി.
അനധികൃത കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡും നീക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ബാധ്യതയാണ്. നിയമങ്ങൾ ലംഘിക്കുന്ന പരസ്യ ഏജൻസികൾ അടക്കമുള്ളവർക്ക് എതിരെ ക്രിമിനൽ കേസ് എടുത്ത് പിഴ അടപ്പിക്കുന്നത് ഉൾപ്പെടെ തുടർ നടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.
സർക്കാർ ഉത്തരവുകൾ പാലിച്ച് ഉദ്യോഗസ്ഥർ നടപടിയെടുക്കണം. ഡി. ജി. പി. യുടെ സർക്കുലർ പൊലീസ് നടപ്പാക്കുന്നുണ്ട് എന്നും ഉറപ്പാക്കണം. നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുകയും വേണം. സർക്കാർ ഉത്തരവുകളും സർക്കുലറുകളും പൊതു മരാമത്തു വകുപ്പ് കർശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലക്സ് നിരോധനം ഉറപ്പാക്കണം.
- നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ
- നിരോധിച്ച പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഉൾപ്പെട്ടവ
- സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, കോടതി, പരിസ്ഥിതി, പ്രതിരോധം, സാമൂഹ്യക്ഷേമം