
കണ്ണൂർ : ഗൾഫ് പ്രവാസമാണ് കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചത് എന്നും പൊതു സമൂഹം പ്രവാസി കളുടെ ജീവിതം പഠിക്കേണ്ടത് കാല ഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും രാജ് മോഹൻ ഉണ്ണിത്താൻ എം. പി. എഴുത്തുകാരൻ ജലീൽ രാമന്തളിയുടെ ഏറ്റവും പുതിയ പുസ്തകം ‘പ്രവാസ ത്തുടിപ്പുകൾ’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമന്തളി വടക്കുമ്പാട് ഗവ. മാപ്പിള സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ‘പ്രവാസ ത്തുടിപ്പുകൾ’ സുറൂർ മൊയ്തു ഹാജി കാഞ്ഞങ്ങാടിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രസാധക സമിതി ചെയർമാൻ വി. പി. കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. കെ. ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജമാൽ കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി.
രാമന്തളി ഖതീബ് ഫൈസൽ ഹുദവി പാണ്ടിക്കാട്, ബഷീർ ആറങ്ങാടി, പി. കെ. സുരേഷ് കുമാർ, എ. ഹമീദ് ഹാജി, സി. എം. വിനയചന്ദ്രൻ, എ. എം. ഹസ്സൻ, കെ. ശശീന്ദ്രൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ വി. വി., മഹമൂദ് മാട്ടൂൽ, ജാബിർ മലയിൽ, ആയിഷ ഫർസാന, വി. സുരേഷ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി ഉദിനൂർ, വി. പി. മുഹമ്മദലി മാസ്റ്റർ, ഉള്ളി അബ്ദു റഹ്മാൻ, നുസൈബ, ശൈലജ, ബൽക്കീസ്, ഇ. അബൂബക്കർ, കക്കുളത്ത് അബ്ദുൽ ഖാദർ, റഫീഖ് കമാൽ, സുലൈമാൻ പി. പി. എന്നിവർ ആശംസകൾ നേർന്നു.
പ്രസാധക സമിതി ജനറൽ കൺവീനർ ഉസ്മാൻ കരപ്പാത്ത് സ്വാഗതവും ഗ്രന്ഥ കർത്താവ് ജലീൽ രാമന്തളി നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: book, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, സാഹിത്യം, സ്ത്രീ




























