വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും

October 14th, 2026

തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്ത സീറ്റുകൾ അവർക്ക് ലഭ്യമാക്കുന്നതിനുള്ള കർശ്ശന നടപടികൾ സ്വീകരിക്കും എന്നും ബസ്സുകളിൽ നിലവിലുള്ള ഓൺ ലൈൻ രജിസ്ട്രേഷനുകളിൽ വയോജനങ്ങൾക്കായി സീറ്റ് റിസർവ്വ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും എന്നും കെ. എസ്. ആർ. ടി. സി. മാനേജിംഗ് ഡയറക്ടർ ഡോ. പ്രമോജ് ശങ്കർ ഉറപ്പു നൽകി.

വയോജന സൗഹൃദമായി സ്വീകരിക്കേണ്ട പരിഷ്‌കരണ നടപടികളെ സംബന്ധിച്ച് സംസ്ഥാന വയോജന കമ്മിഷനുമായി നടത്തിയ ചർച്ചയിലാണ് ഡോ. പ്രമോജ് ശങ്കർ ഈ ഉറപ്പ് നൽകിയത്.

കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വാതിൽ പ്പടികളുടെ ഉയരം കുറക്കുക, ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്തിരിക്കുന്ന സീറ്റുകളുടെ സ്ഥാനം ടയറിനു മുകളിൽ നിന്നും മാറ്റുക എന്നീ നിർദ്ദേശങ്ങൾ പരിശോധിക്കും എന്നും അധികൃതർ വ്യക്തമാക്കി. P. R. D.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.

October 12th, 2026

pinarayi-vijayan-epathram
തിരുവനന്തപുരം: സി. എം. ആര്‍. എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യ മന്ത്രിയുമായ പിണറായി വിജയന്‍ ഒന്നാം പ്രതി യായി രണ്ടു കേസുകൾ സംസ്ഥാന വിജിലന്‍സ് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തു. പിണറായിയുടെ മകൾ ടി. വീണ രണ്ട് കേസുകളിലും പ്രതിയാണ്. മാസപ്പടി കേസിൽ പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മരുമകൻ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.

അഴിമതി നിരോധന നിയമ പ്രകാരമാണ് ആദ്യകേസ്. രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. ഇ. ഡി.യുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസ് എടുക്കണം എന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടികൾ. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും എന്നാണു റിപ്പോർട്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ

September 17th, 2026

tomin-thachenkary-epathram
ഔദ്യോഗിക പദവിയിൽ ഇരിക്കവേ വരവിൽ ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ മുൻ ഡി. ജി. പി. ടോമിൻ ജെ. തച്ചങ്കരിക്ക് ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. നാല് വര്‍ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

സർവ്വീസിൽ ഉള്ളപ്പോൾ വരുമാനത്തിന് നിരക്കാത്ത വിധം വീടുകള്‍, ഫ്ളാറ്റുകള്‍, വസ്തു വകകള്‍ തുടങ്ങിയവ സമ്പാദിച്ചു എന്ന് കാണിച്ച് ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.

കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവി ആയിരുന്നു. ഡി. ഐ. ജി. യായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം ഡി. വൈ. എസ്. പി. യുടെ നേതൃത്വ ത്തിൽ ആയിരുന്നു അന്വേഷണം.

സ്വത്തു വകകള്‍ കുടുംബ വിഹിതമായും ഇഷ്ട ദാനമായും ലഭിച്ചതാണ് എന്നും കേസ് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ടോമിന്‍ ജെ. തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍, കുറ്റപത്രം നില നില്‍ക്കും എന്ന് കണ്ടെത്തി കോടതി തള്ളിയിരുന്നു.

സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരി. അതു കൊണ്ട് തന്നെ ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ

July 6th, 2026

MURALEEDHARAN-epathram
തിരുവനന്തപുരം : കഴിഞ്ഞ പത്ത് വർഷങ്ങളിൽ സംസ്ഥാന ആരോഗ്യ വകുപ്പിൽ നടത്തിയ ക്രയ-വിക്രയങ്ങളെ കുറിച്ച് സമഗ്രമായ വകുപ്പു തല അന്വേഷണം നടത്തും എന്ന് മന്ത്രി കെ. മുരളീധരൻ. സർക്കാർ ആശുപത്രി കളിലും മെഡിക്കൽ കോളേജു കളിലും ഉപകരണങ്ങൾ വാങ്ങിയതാണ് അന്വേഷിക്കുന്നത്.

കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടി ഇട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കൊവിഡ് സമയത്ത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ലഭിച്ച രണ്ട് ഓക്സ‍ിജൻ കോൺസൻട്രേറ്റർ കേടായ നിലയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കി നു മുന്നിൽ ഓട്ടോ ക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 100 കെ. വി. സോളാർ പ്ലാന്റ് സ്ഥാപിച്ചു എങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ഇവിടെ ജനറേറ്റർ വാങ്ങിച്ചു എങ്കിലും പ്രവർത്തിപ്പി ക്കുന്നില്ല.

ഉപകരണങ്ങളിൽ ഏറെയും ആരും തിരിഞ്ഞു നോക്കാതെ നശിക്കുന്നത് നേരിൽക്കണ്ട് മനസ്സിലാക്കിയതു കൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

തകർന്ന സിസ്റ്റത്തെ ശരിയാക്കുവാൻ ഉള്ള നടപടി കളുടെ ഭാഗമാണിത് എന്നും അന്വേഷണത്തിൽ ക്രമക്കേടു കണ്ടെത്തിയാൽ വിജിലൻസിന് കൈമാറും എന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

എഫ്‌സിആർഎക്കെതിരെ കേരളം

July 1st, 2026

logo-government-of-kerala-ePathram

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ജൂലൈ 1-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി അവതരിപ്പിച്ച പ്രമേയത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരേസ്വരത്തിൽ പിന്തുണച്ചു. ജൂൺ 22-ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത പുതിയ നിയമങ്ങൾ രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേയത്തിന്മേൽ ബിജെപി അംഗം വി. മുരളീധരൻ കൊണ്ടുവന്ന ഭേദഗതികൾ സഭ തള്ളി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 411231020»|

« Previous « കോഴിക്കോട് നിപ
Next Page » വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി »



  • ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി
  • തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും
  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine