നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു

March 24th, 2026

job-opportunity-for-nurses-in-uae-ePathram
കൊച്ചി : നഴ്‌സുമാരുടെ ശമ്പള പരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ വിട്ടു വീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ മാർച്ച് 26 വ്യാഴം മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും എന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണം എന്നുള്ള ആവശ്യം സ്വകാര്യ ആശുപത്രി മാനേജ് മെന്റുകൾ തള്ളിയിരുന്നു.

അനിശ്ചിത കാല സമരത്തിന് മുന്നോടിയായി മാർച്ച് 25 ബുധനാഴ്ച സൂചനാ പണി മുടക്ക് നടക്കും. നഴ്സുമാർ പണി മുടക്കുന്നതോടെ സ്വകാര്യ ആരോഗ്യ മേഖല സ്തംഭിക്കും എന്നാണു റിപ്പോർട്ട്.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം പോലും പല സ്വകാര്യ ആശുപത്രികളും നൽകുന്നില്ല എന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

July 13th, 2017

nurse_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് എടുത്ത തീരുമാനപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരായാണ് ഇങ്ങനെയൊരു തീരുമാനം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് എടുത്തത്.

സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും നഴ്സുമാര്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണമെന്നാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. പനിമരണം കൂടുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഈ തീരുമാനം ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
ഉഴവൂര്‍ വിജയന്‍ അന്തരിച്ചു »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine