
ഗുരുവായൂർ : മുതിർന്ന സി. പി. എം. നേതാവ് ബേബി ജോണ്‍ (74) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സ യിൽ ആയിരുന്നു.
മണലൂര്‍ തൈക്കാട് ചക്രമാക്കില്‍ അന്തോണി-മേരി ദമ്പതികളുടെ മകനായി 1952 -ല്‍ ജനിച്ച ബേബി ജോണ്‍, ബ്ലാങ്ങാട് എ. എം. എൽ. പി. സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
1975 ൽ, അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ പോയി. പിന്നീട് ജോലിയിൽ നിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
1969 മുതൽ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം 1971-ൽ പാർട്ടി അംഗമായി. സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി, സി. ഐ. ടി. യു. തൃശൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ചാവക്കാട് നഗര സഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാനുമായി. സി. പി. എം. ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, തൈക്കാട്, പാലുവായ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം 1984 മുതൽ 97 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, വിദ്യാഭ്യാസം, സാമൂഹികം




























