ചാവക്കാട് : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബ്ലാങ്ങാട് ജുമാ മസ്ജിദ് മഹല്ലു കമ്മിറ്റി അനുമോദിക്കുകയും പുരസ്കാരങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു. ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സാ ഹാളില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ മഹല്ലു പ്രസിഡണ്ട് T. K. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബ് ബാഖവി കാങ്കോല്‍ യോഗം ഉല്‍ഘാടനം ചെയ്തു.
ബ്ലാങ്ങാട് മഹല്ലു നിവാസികളും വൈദ്യശാസ്ത്ര – ഗവേഷണ – നിയമ പരീക്ഷകളിലും ഉന്നത വിജയം നേടിയവരും വിശുദ്ധ ഖുര്‍ ആന്‍ മനഃപാഠമാക്കിയ വരേയും എസ്. എസ്. എല്‍. സി. – പ്ലസ്ടു പരീക്ഷ കളിലെ ഉന്നത വിജയികൾ ആയവരെയും ചടങ്ങില്‍ ആദരിച്ചു.
വൈദ്യ ശാസ്ത്രത്തില്‍ വിജയികളായ ഡോക്ടര്‍. P. M. മുഹമ്മദ് അദ്നാന്, ഡോക്ടര്‍. ദില്ഷാ ബദറുദ്ധീന്‍, ഗവേഷണ രംഗത്തു നിന്നും ഡോക്ടര്‍. K. V. ജംഷിദ, നിയമ രംഗത്തു നിന്നും കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കൂടിയായ അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് തുടങ്ങിയവര്‍ ആദ്യ വിഭാഗത്തിലെ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.
ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് മുസമ്മില്‍ അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് മുജ്തബ, മുഹമ്മദ് നിഹാല്‍ ഹാഷിം എന്നിവരും മഹല്ലിന്റെ പുരസ്കാരങ്ങള്‍ സ്വീകരിച്ചു.
സുല്ലമുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം E. അബൂബക്കര്‍ മൗലവി സ്വാഗതം ആശംസിച്ചു. മഹല്ലു കമ്മിറ്റി ജനറല്‍ സെക്രട്ടറി M. V. അബ്ദുല്‍ ജലീല്‍ നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി സെക്രട്ടറി P. M. അബ്ദുല്‍ കരീം ഹാജി, M. V. അബ്ദുല്‍ ലത്തീഫ് ഹാജി, ജഹാംഗീര്‍, റിയാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
– Photos Credit : Muhammed Musthafa
- ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ
- എം. മുഹമ്മദുണ്ണിക്ക് സ്വീകരണം
- ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ
- എം. വി. അബ്ദുല്‍ ജലീലിന് സ്വീകരണം നല്കി
- എം. വി. അബ്ദുൽ ലത്തീഫ് ഹാജിക്ക് യാത്രയയപ്പ്
- ഇരട്ടി മധുരമുള്ള വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്
- ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന് കുടുംബ സംഗമം
- മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യവുമായി പ്രവാസികള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ayurveda, chavakkad-guruvayoor, ബഹുമതി, മതം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, സാമൂഹികം