തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം എന്നുള്ള കേന്ദ്ര സർക്കാരിന്‍റെ ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരം കേരളത്തിന്.
എ. ബി. പി. എം. ജെ. എ. വൈ. (Ayushman Bharat Pradhan Mantri Jan Arogya Yojana) യുടെ വാർഷിക ആഘോഷ ങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്‍റെ നാഷണൽ ഹെൽത്ത് അഥോറിറ്റി ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണ ഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.
ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനം എന്ന അവാർഡ് കേരള ത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) കരസ്ഥമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ ഈ സർക്കാരിന്‍റെ കാലത്ത് തുടർച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.
എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. രോഗത്തിനു മുമ്പിൽ ആരും നിസ്സഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികൾക്ക് ഇടയിലും പാവപ്പെട്ട രോഗി കളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം എന്നും മന്ത്രി പറഞ്ഞു. P R D
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, ബഹുമതി, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം