തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിന്‍റെ ഔദ്യോഗിക നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ‘വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട് തിരുവനന്തപുരം’ എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്‍റെ ലോഗോയും ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർ കോവില്‍ എന്നിവര്‍ സംബന്ധിച്ചു.
Today marked a momentous occasion as we unveiled the logo of #Vizhinjam International Seaport #Thiruvananthapuram. The first ship will dock at Vizhinjam on October 4, heralding a new era of opportunities in trade and commerce, and economic prosperity for #Kerala. pic.twitter.com/mDzAayhM7V
— Pinarayi Vijayan (@pinarayivijayan) September 20, 2023
അടുത്ത മാസം 4 ന് ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരം ഇടും. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനു കളും മറ്റു നിര്‍മ്മാണ സാമഗ്രികളും ആയി ചൈന യിലെ ഷാങ്ഹായി തുറമുഖത്തും നിന്ന് വരുന്ന കപ്പല്‍ ഒക്ടോബർ നാലിന് എത്തുമ്പോള്‍ കേന്ദ്ര തുറ മുഖ വകുപ്പു മന്ത്രിയുടെയും മുഖ്യ മന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണം നല്‍കും.
കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട്. ഇത് യാഥാർത്ഥ്യം ആവുന്ന തോടെ രാജ്യത്തിന്‍റെ പുരോഗതിക്ക് അനന്ത സാദ്ധ്യതകൾ തുറക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, seaport, ഗതാഗതം, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം