കൊച്ചുബാവ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് (നവംബര്‍ 25) പതിനൊന്നു വര്‍ഷം തികയുന്നു. സമാനതകള്‍ ഇല്ലാത്ത പ്രതിഭയായിരുന്നു അദ്ദേഹം. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ത്ഥനകളോടെ നില്ക്കുന്നു, കഥയും ജീവിതവും ഒന്നായി തീരുന്നതിനെപ്പറ്റി, വൃദ്ധ സദനം, പെരുങ്കളിയാട്ടം, വിരുന്നു മേശയിലേക്ക് നിലവിളികളോടെ, സൂചിക്കുഴയിലൂടെ ഒരു യാക്കോബ് എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. വൃദ്ധ സദനം എന്ന കൃതിക്ക് 1995ലെ ചെറുകാട് പുരസ്കാരവും 1996ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 1999 നവംബര്‍ 25നാണ് ഈ പ്രതിഭ അകാലത്തില്‍ പൊലിഞ്ഞത്.
അദ്ദേഹത്തിന്‍റെ ആത്മ സുഹൃത്തും കവിയുമായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘കൊച്ചുബാവ’ എന്ന കവിത:
ഓര്‍മകള്‍
കൈപുസ്തകം
തുറന്ന് ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നു,
ഒരു തുള്ളി
തിളക്കത്തിന്‍റെ തിളക്കം
ബാവയെന്ന കൊച്ചുബാവ.
കഥയില്‍ വലിയ ഭാവം
ഭാഷയില്‍ കയ്യൊതുക്കം.
കേട്ടുകേള്‍വി മാത്രമായിരുന്ന
വൃദ്ധസദനം
മലയാളത്തില്‍ വരച്ചു തന്നവന്‍.
കിളികള്‍ക്കും പൂക്കള്‍ക്കും
പറയാന്‍ കഥയുണ്ടെന്ന്
കാണിച്ചു തന്നവന്‍
മുഖമ്മൂടിയണിഞ്ഞ മനുഷ്യവേഷങ്ങള്‍
ചുവടുകള്‍ മാറ്റിച്ചവിട്ടും
ബംഗ്ലാവുകള്‍ മലര്‍ക്കെ തുറന്നവന്‍.
ഉച്ചയുറക്കമില്ലാത്തവന്‍.
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി
വെളിച്ചം കാണുന്ന സൃഷ്ടികളുടെ
ആദ്യാനുഭവം അറിയിക്കുന്നു.
പുതു നാമ്പുകള്‍ കണ്ടെത്തുമ്പോഴുള്ള
വേവലാതികള്‍ പങ്കു വെക്കുന്നു.
സാഹിത്യ സൌഹൃദ ചര്‍ച്ചകളില്‍
ആയിരം നാവുള്ള ചക്രം ഉരുളുന്നു.
പിണങ്ങാന്‍ കാരണം
തേടിയലയുമ്പോഴേക്കും
ഇണങ്ങിക്കഴിഞ്ഞിരിക്കും.
ഇണങ്ങിക്കഴിയുമ്പോഴേക്കും
പിണക്കം തുടങ്ങിയിരിക്കും.
ഇതെന്ത് സൌഹൃദമെന്ന്
ചോദിക്കുന്നവര്‍ക്ക്
ഉത്തരം തന്നെ കൊച്ചുബാവ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം
2012 രണ്ടായിരത്തി പത്രണ്ടിലെ ദല ചെറുകഥാ മത്സരത്തിന് പങ്കെടുക്കാന്‍ തത്പര്യപ്പെടുന്നു ലാസ്റ്റ് ഡേറ്റ് ഉം റോള്‍സും താഴെക്കാണുന്ന ഇ മെയിലില്‍ അയച്ചു തരുവാന്‍ അപേക്ഷിക്കുന്നു കുഞുമോന്‍ വൈക്കം ardrakmon@gmail.com