പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

January 21st, 2026

logo-psc-kerala-public-service-commission-ePathram
കണ്ണൂർ : ജില്ലയിൽ ജനുവരി 24 ന് പി. എസ്‍. സി. നടത്താനിരുന്ന പരീക്ഷയുടെ കേന്ദ്രത്തില്‍ മാറ്റം എന്ന് അറിയിപ്പ്. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവ്വീസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 360/2025, 316/2025 – എൽസി/എഐ) തസ്തികയിലേക്ക് ജനുവരി 24 ശനിയാഴ്ച ഉച്ചക്കു ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒ. എം. ആർ. പരീക്ഷ, കണ്ണൂർ ജില്ലയിൽ നരീക്കാംവള്ളി, പിലാത്തറ കോ – ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1159678 മുതൽ 1159977 വരെയുള്ള ഉദ്യോഗാർത്ഥികൾ കണ്ണൂർ പിലാത്തറ സെന്റ്. ജോസഫ്സ് കോളേജിൽ ഹാജരായി പരീക്ഷ എഴുതണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ

January 14th, 2026

state-youth-fest-64-th-kerala-school-kalolsavam-at-thrissur-ePathram

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ തുടക്കമായി. 2026 ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

മത നിരപേക്ഷതയും ജനാധിപത്യവും ജീവിത ത്തിലേക്ക് കൊണ്ടു വരുന്നത് കലയാണ്. അതിന് ഏറ്റവും സഹായക മായത് സ്‌കൂള്‍ കലോത്സവങ്ങള്‍ ആണെന്നും ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കലയെ മതത്തിന്റെയും ജാതിയുടെയും കള്ളികളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന പ്രവണതകളെ കലോത്സവം ശക്തമായി പ്രതിരോധിക്കുന്നു. നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധർമ്മം. മനുഷ്യന് കിട്ടിയ അത്ഭുത കരമായ സിദ്ധിയാണ് കല. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരേ പോലെ ആനന്ദിപ്പിക്കുന്നു.

ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാര്‍ ചെയ്യുന്നത്. ചിത്രകാരന്‍ വരയും വർണ്ണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകര്‍ സ്വരം കൊണ്ടാണത് ചെയ്യുന്നത്. അഭിനേതാക്കള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖ ഭാവം കൊണ്ടും. ആത്യന്തികമായി ഇവരെല്ലാം ആനന്ദാനുഭവം സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

November 28th, 2025

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം കെല്‍ട്രോണ്‍, ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി അവരുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025-26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (ഫോണ്‍) : 95449 58182.

അവസാന തിയ്യതി 2025 ഡിസംബര്‍ 12.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ

November 18th, 2025

write-with-a-pen-epathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ക്രിസ്തുമസ് പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടക്കും.

2025 ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷയുടെ ആദ്യ ഘട്ടം നടക്കും. ഡിസംബര്‍ 24 മുതല്‍ 2026 ജനുവരി 4 വരെയാണ് ക്രിസ്തുമസ് അവധി നൽകിയിരിക്കുന്നത്. ശേഷം രണ്ടാം ഘട്ട പരീക്ഷ 2026 ജനുവരി 6 മുതൽ നടത്തും.

ക്രിസ്തുമസ് അവധിക്കു മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്തും എന്നായിരുന്നു ആദ്യ അറിയിപ്പ് വന്നത്. ഇതിനിടെ ഡിസംബർ 9, 11 തിയ്യതികളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രഖ്യാപനം വന്നതോടെ അതിന് അനുസരിച്ച് പരീക്ഷാ തിയ്യതി കളിൽ മാറ്റം വരുത്തുകയും ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി

November 18th, 2025

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : അടുത്ത വർഷം മാർച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന എസ്. എസ്. എല്‍. സി.-ടി. എച്ച്. എസ്. എല്‍. സി. പരീക്ഷകളുടെ രജിസ്‌ട്രേഷന് തുടക്കമായി. പരീക്ഷാ ഫീസ് അടച്ച് നവംബർ 30 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പിഴ കൂടാതെ വ്യാഴാഴ്ച വരെ ഫീസ് അടക്കാം. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെയും പിന്നീട് ഉള്ള ദിവസങ്ങളിൽ 350 രൂപ പിഴയോടെ ഫീസ് അടക്കാം.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐ. ടി. പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും. വിദ്യാഭ്യാസ വകുപ്പിൻറെ വിജ്ഞാപനത്തിലെ സമയ ക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ല എന്നും പരീക്ഷാ ഭവന്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 371231020»|

« Previous « സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
Next Page » എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ »



  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine