കൊച്ചി : സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലെ സ്റ്റാഫ് നഴ്‌സ് (വനിതകൾ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. വിശദമായ സി. വി. യും വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, പാസ്സ് പോർട്ട്, മറ്റ് അവശ്യ രേഖകൾ എന്നിവയുടെ കോപ്പികൾ സഹിതം നോർക്ക-റൂട്ട്സ് വെബ് സൈറ്റ് വഴി ഈ മാസം 30 നകം അപേക്ഷ സമർപ്പിക്കണം.
നഴ്‌സിംഗ് ബി. എസ്. സി. പോസ്റ്റ് ബി. എസ്. സി. വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷ ത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ ആവരുത്.
എമർജൻസി റൂം, ഐ. സി. യു. (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സി. സി. യു.), ഡയാലിസിസ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, റിക്കവറി എന്നീവകളിലാണ് ഒഴിവുകൾ. more details : P R D